02 June Tuesday

മരണാനന്തരചടങ്ങ്‌ വേണ്ട; തുക കോവിഡ്‌ പ്രതിരോധത്തിന്‌

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020
റാന്നി
മരണാനന്തരചടങ്ങ്‌ വേണ്ടെന്നുവച്ച് ആ തുക കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ നൽകി കുടുംബം. റാന്നി മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറിനാണ്‌ തുക കൈമാറിയത്‌. ഉതിമൂട് മാമ്പാറ വീട്ടിൽ പി ആർ രാമചന്ദ്രന്റെ സഞ്ചയനം വ്യാഴാഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്. ഇതിന്‌ മാറ്റിവച്ച തുകയാണ് സന്നദ്ധപ്രവർത്തനങ്ങൾക്ക് നൽകിയത്.  
പരേതനായ രാമചന്ദ്രന്റെ ഭാര്യ പി രത്നമ്മയും മക്കളായ വടശേരിക്കര ടിടിടിഎം വിഎച്ച്എസ്എസ് അധ്യാപകൻ എം ആർ സുനിൽകുമാർ, ഡോ. എം ആർ മിനി, മരുമക്കളായ ദീപ വിശ്വനാഥ്, പ്രേംജി ലാൽ എന്നിവരും ചേർന്നാണ് എല്ലാവർക്കും മാതൃകയാക്കാവുന്ന തീരുമാനമെടുത്തത്. തുക മാർ ക്രിസോസ്റ്റം പാലിയേറ്റീവ് പ്രസിഡന്റ്‌ രാജു ഏബ്രഹാം എംഎൽഎക്ക്‌ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ്‌ ശശികല രാജശേഖരൻ, ബ്ലോക്ക് പഞ്ചായത്തംഗം ബിനോയ്‌ കുര്യാക്കോസ്, സി കെ നാണു എന്നിവർ ഒപ്പമുണ്ടായിരുന്നു.
ഉതിമൂട് എസ്എൻഡിപി ടൗൺ ശാഖ പ്രസിഡന്റും ഉതിമൂട് സർവീസ് സഹകരണബാങ്ക് മുൻ ഡയറക്ടർ ബോർഡംഗവുമായിരുന്നു രാമചന്ദ്രൻ. 
 
 
 
പ്രധാന വാർത്തകൾ
 Top