11 October Friday

ചൊക്രമുടി കൈയേറ്റമേഖല അളക്കാൻ റവന്യു വിഭാഗം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

ചൊക്രമുടിയിൽ അനധികൃതമായി കെെയേറിയ ഭൂമിയിൽ 
നിർമിച്ച കൽക്കെട്ട്

 ഇടുക്കി

ചൊക്രമുടി കൈയേറ്റ മേഖല അളക്കാനുള്ള നടപടികളുമായി റവന്യുവിഭാഗം നീക്കം ആരംഭിച്ചു. ഏറെ പരിസ്ഥിതി പ്രാധാന്യമുള്ളതും റെഡ് സോണിൽ ഉൾപ്പെടുന്നതുമായ മേഖലയിലാണ് അനധികൃത നിർമാണവും കൈയേറ്റവും നടന്നിരിക്കുന്നത്. മൂന്നു ദിവസത്തിനുള്ളിൽ പ്രദേശം അളക്കും. മേഖല പൂർണമായി അളന്നെങ്കിലേ കൈയേറ്റം തിട്ടപ്പെടുത്താൻ കഴിയുകയുള്ളൂവെന്ന് റവന്യു ഉദ്യോഗസ്ഥർ പറഞ്ഞു. 
1965– -70 ഘട്ടങ്ങളിൽ ചില പട്ടയങ്ങൾ മേഖലയിൽ നൽകിയിട്ടുണ്ട്. അതിന്റെ സാധുതയും പരിശോധിക്കും. അടിമാലി സ്വദേശിയുടെയും ഭാര്യയുടെയും പേരിലുള്ള 3.6242 ഏക്കറുമായി ബന്ധപ്പെട്ടാണ് അനധികൃത പ്രവർത്തനങ്ങൾ നടന്നതായി പരാതിയുള്ളത്. ഇവിടെ 100 ഏക്കറിലധികം ഭൂമിയാണ് കൈയേറി പ്ലോട്ടുകളായി തിരിച്ചിരിക്കുന്നത്. വ്യാപകമായി മരങ്ങളും മുറിച്ചുവിറ്റിട്ടുണ്ട്. ഇതിന് ചില ഉദ്യോഗസ്ഥരുടെ ഒത്താശയുമുള്ളതായി ആക്ഷേപമുണ്ട്. വന്യമൃഗങ്ങൾ മേയുന്ന പ്രദേശംകൂടിയാണിത്. സമുദ്രനിരപ്പിൽനിന്ന് വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചൊക്രമുടി താഴ്ഭാഗങ്ങൾ ജനവാസമേഖലയാണ്. അവിടുത്തെ പ്രധാന ജലസ്രോതസ് ഈ മലമുകളിൽനിന്നുളള നീർച്ചാലുകളും ഉറവയുമാണ്. താഴ്വാരത്തെ നൂറുകണക്കിനെ ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന കൈയേറ്റവും അനധികൃത നിർമാണങ്ങളും നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. അനധികൃത പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ പങ്കും അന്വേഷിക്കണമെന്ന് കേരള കർഷക സംഘവും ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top