19 August Monday

സ്റ്റേഷനിൽ കയറി പൊലീസിനെ ആക്രമിച്ചയാളെ കീഴടക്കി

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019

 കോന്നി 

പൊലീസ് സ്റ്റേഷനിൽ കയറി എസ്ഐയെയും, സിവിൽ പൊലീസ് ഓഫീസറെയും മർദിച്ച‌് കടക്കാൻ ശ്രമിച്ചയാളിനെ പൊലീസ് കീഴടക്കി. പിന്നീട് ഇയാൾ സഞ്ചരിച്ച ബുളളറ്റിൽ നിന്ന് വലിയ ഗൂർഖ കത്തി കോന്നി സിഐ എസ്അഷാദിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി. കോന്നി കല്ലേല്ലി തലതാഴത്ത് സോമശേഖരനെ(56)യാണ് പിടികൂടിയത്. ഇയാളെ പിന്നീട് വിദഗ്ധ പരിശോധകൾക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. ബുധനാഴ‌്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവങ്ങളുടെ തുടക്കം.സോമശേഖരന്റെ ഭാര്യയും മകളും മറ്റ് ബന്ധുക്കളും ഇയാളുടെ ഉപദ്രവങ്ങൾക്കെതിരേ കോന്നി സിഐയ്ക്ക് പരാതി നല്കിയിരുന്നു. ഭർത്താവിൽ നിന്നും വധഭീഷണി ഉള്ളതിനാൽ ഭാര്യയും മകളും ഒളിവിൽ താമസിക്കുകയാണെന്നും പരാതിയിൽ പറയുന്നു.ഇവരുടെ പരാതികൂടാതെ സമീപ പ്രദേശത്തെ നിരവധി സ്ത്രീകളും പഞ്ചായത്തംഗം വും പരാതികൾ നല്കിയിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ നിരവധി തവണ സോമശേഖരനേ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും സ്റ്റേഷനിൽ എത്തിയിരുന്നില്ല. എന്നാൽ തന്റെ വീടിന് ആരോ രാത്രിയിൽ കല്ലെറിഞ്ഞുവെന്ന് പറഞ്ഞ് സ്റ്റേഷനിൽ എത്തിയപ്പോൾ സോമശേഖരന് എതിരെയുള്ള കേസുകളെപ്പറ്റി സംസാരിച്ചപ്പോൾ പ്രകോപിതനായ സോമശേഖരൻ എസ്ഐ കിരണിനെ മർദ്ദിച്ച ശേഷം സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടി. പിടികൂടാൻ ശ്രമിക്കുമ്പോൾ സിപിഒ ഷാജഹാനും മർദ്ദനമേറ്റിരുന്നു. ഇരുവരും കോന്നി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. സോമശേഖരന് എതിരെ വനം വകുപ്പ് എടുത്ത കേസിൽ റിമാൻഡിലായിരുന്ന ഇയാൾ ഇപ്പോൾ ജാമ്യത്തിലാണ്. കല്ലേലി വയക്കര ഭാഗത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും കേസെടുത്തിട്ടുണ്ട്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top