15 May Saturday

ലഭ്യത ഉറപ്പുവരുത്താൻ പത്തനംതിട്ടയിൽ ഓക്‌സിജൻ വാർ റൂം

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021
പത്തനംതിട്ട
കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം പത്തനംതിട്ട ജില്ലാ ഭരണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഓക്‌സിജൻ വാർ റൂം ഒരുങ്ങുന്നു. ആരോഗ്യം, റവന്യൂ, പൊലീസ്, മോട്ടോർ വെഹിക്കിൾ എന്നീ വകുപ്പുകളുടെ നേതൃത്വത്തിലായിരിക്കും വാർ റൂം പ്രവർത്തിക്കുക. ഓക്‌സിജന്റെ ലഭ്യത ഉറപ്പുവരുത്തുക, ലഭ്യത കുറവുള്ള ആശുപത്രികളിൽ ആവശ്യമായ അളവിൽ കൃത്യസമയത്ത് സുരക്ഷിതമായി ഓക്‌സിജൻ എത്തിക്കുക എന്നതാണ് വാർ റൂമിന്റെ പ്രവർത്തനങ്ങൾ. ഓക്‌സിജൻ വാർ റൂം ജില്ലയിലെ കോവിഡ് പ്രവർത്തനങ്ങൾക്ക് ഫലപ്രദമാകും വിധത്തിൽ ഒരുക്കുമെന്നും ഒരു പരിധി വരെയുള്ള പ്രതിസന്ധികൾ നേരിടാൻ ഓക്‌സിജൻ വാർ റൂം സഹായിക്കുമെന്നും കലക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.
ബന്ധപ്പെട്ട വകുപ്പ്തല ഉദ്യോഗസ്ഥർക്കായി ചേർന്ന യോഗത്തിലാണ് വാർ റൂം സജീകരിക്കുന്നതിനാവശ്യമായ നിർദേശം കലക്ടർ നൽകിയത്. ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനി, എഡിഎം ഇ മുഹമ്മദ് സഫീർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top