15 May Saturday

വീണ്ടും മലയോര നാടിന്റെ സ്വന്തം ജനീഷ് കുമാർ

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021

വിജയത്തിനു ശേഷം വീട്ടിൽ എത്തിയ കെ യു ജനീഷ് കുമാറിനെ കുടുംബാംഗങ്ങൾ സ്നേഹ ചുമ്പനം നൽകുന്നു.

ചിറ്റാർ
മലയോര മേഖലയ്ക്ക് വീണ്ടും  സ്വന്തം എംഎൽഎയെ കിട്ടിയതിന്റെ സന്തോഷത്തിലാണ് കിഴക്കൻ മേഖല. ഒരു സാധാരണ കർഷക  കുടുംബത്തിലെ അംഗമാണ് ജനീഷ്. പഠിച്ചതും വളർന്നതും രാഷ്ട്രീയ പൊതുപ്രവർത്തനം ആരംഭിച്ചതും കിഴക്കൻ മലയോര മേഖലയുടെ മണ്ണിൽ നിന്ന്.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ ആദ്യമായാണ് കിഴക്കൻ മലയോര മേഖലയിൽനിന്ന്‌ ഭരണ സിരാകേന്ദ്രത്തിലേക്ക് എത്തിച്ചേരാൻ ഒരു എം എൽഎയെ ലഭിച്ചത്. വീണ്ടും ജനീഷ്‌  കുമാർ വിജയിച്ചതിന്റെ സന്തോഷവും ആഹ്ലാദവും ഓരോ നാട്ടുകാരിലും കാണാം.
    ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതിനു ശേഷം  16 മാസത്തിനുള്ളിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് മലയോര മേഖലയിൽ ജനീഷ് കുമാർ നടത്തിയത്.  മലയോര മേഖലയിലെ പട്ടയപ്രശ്നത്തിന് ശ്വാശതപരിഹാരം കാണുന്നതിനുള്ള ഇടപെടൽ, ആരോഗ്യ ചികിൽസാ രംഗത്തെ പുരോഗതിക്കായി ചിറ്റാറിൽ ജില്ലാ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി അനുവദിപ്പിച്ചു, പ്രളയത്തിൽ തകർന്ന റോഡുകളുടെ നിർമാണം  സമയബന്ധിതമായി പൂർത്തീകരിച്ചു, തകർന്നു കിടന്ന റോഡ് നിർമാണം,ഗവിയുൾപ്പെടെയുള്ള ടൂറിസം രംഗത്ത് പുതിയ കർമ പദ്ധതി ആവിഷ്‌കരിച്ചു, കോന്നി മെഡിക്കൽ കോളേജ് പൂർത്തീകരണം, പുനലൂർ - –- മുവാറ്റുപുഴ റോഡുകളുടെ നിർമാണം ആരംഭിച്ചതുൾപ്പെടെ  നിരവധി വികസന പ്രവർത്തനങ്ങളാണ് മലയോര മണ്ണിൽ നടന്നത്. 
   കിഴക്കൻ മേഖലയിൽനിന്ന് നിയമസഭയിലേക്ക് ഒരു ജന പ്രതിനിധി വരുമ്പോൾ വികസന രംഗത്ത് എറെ മാറ്റങ്ങളാണ് മലയോര നിവാസികൾ പ്രതീക്ഷിച്ചത്.അത് നിറവേറ്റുക തന്നെ ചെയ്തു. കുടിയേറ്റ മേഖലയുൾപ്പെടുന്ന നാടാണ് ചിറ്റാർ ,സീതത്തോട്, തണ്ണിത്തോട് പ്രദേശങ്ങൾ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top