15 May Saturday

ഓഫീസുകളിൽ ജീവനക്കാർ ജാഗ്രത പുലർത്തണം

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021
പത്തനംതിട്ട 
കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓഫീസുകളിലെത്തുന്ന ജീവനക്കാർ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ എൽ ഷീജ അറിയിച്ചു. ജില്ലയിൽ കോവിഡ് കേസുകളും പോസിറ്റിവിറ്റി നിരക്കും വർധിച്ചു വരുന്നതിനാൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടത് ആവശ്യമാണ്. ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണത്തിലും കഴിഞ്ഞ ഒരാഴ്ചയായി വൻ വർധനയാണുള്ളത്. അതുകൊണ്ടുതന്നെ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിൽ ജോലിക്കെത്തുന്നവർ താഴെ പറയുന്ന നിർദേശങ്ങൾ കർശനമായും പാലിക്കണം.
എല്ലാ ജീവനക്കാരും ശരിയായ രീതിയിൽ മാസ്‌ക് ധരിക്കണം. സംസാരിക്കുമ്പോൾ മാസ്‌ക് താഴ്ത്തുകയോ, ഉപയോഗിച്ച മാസ്‌ക് അലക്ഷ്യമായി ഉപേക്ഷിക്കുകയോ ചെയ്യരുത്. ഓഫീസുകളിൽ സീറ്റുകൾ അകലം പാലിച്ചുകൊണ്ട് ക്രമീകരിക്കണം.ഓഫീസ് മുറികളും ജനാലകളും വാതിലുകളും തുറന്നു വായുസഞ്ചാരം ഉറപ്പുവരുത്തണം.ജീവനക്കാർ കൂട്ടം കൂടരുത്. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും ഭക്ഷണം പങ്കുവയ്ക്കുന്നതും ഒഴിവാക്കണം.സ്വകാര്യവസ്തുക്കൾ (പേന, മൊബൈൽ ഫോൺ, കുപ്പിവെള്ളം തുടങ്ങിയവ) കൈമാറുന്നത് ഒഴിവാക്കുക.എല്ലാ ഓഫീസുകളിലും ഒരു ഫ്രണ്ട് ഓഫീസ് പ്രവർത്തിക്കുകയും സന്ദർശകരുടെ പേരും ഫോൺ നമ്പരും എഴുതാൻ ഒരു ജീവനക്കാരനെ നിയോഗിക്കേണ്ടതുമാണ്.ജീവനക്കാർക്കും സന്ദർശകർക്കും ആവശ്യത്തിനുള്ള സാനിറ്റൈസർ കരുതേണ്ടതാണ്.ബാങ്കുകളിൽ ഉപഭോക്താക്കളുമായി ഇടപാടുകൾ നടത്തുമ്പോൾ രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സീകരിക്കേണ്ടതാണ്.രോഗലക്ഷണങ്ങൾ ഉള്ളവരോ രോഗികളുമായി സമ്പർക്കത്തിൽ വന്നവരോ ഉണ്ടെങ്കിൽ ആർടിപിസിആർ പരിശോധന നടത്തുകയും റിസൾട്ട് വരുന്നതുവരെ സ്വയം നിരീക്ഷണത്തിൽ തുടരേണ്ടതുമാണ്.
   രോഗവ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും ബാങ്കിങ്‌ സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുവേണം പ്രവർത്തിക്കാനെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞുകോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓഫീസുകളിലെത്തുന്ന ജീവനക്കാർ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ എൽ ഷീജ അറിയിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top