02 June Tuesday

അടൂരിൽ മരുന്നുകൾ വീട്ടിലെത്തും

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020

അടൂർ

മദർ തെരേസ പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയർ സൊസൈറ്റിയും ജനമൈത്രി പൊലീസും ഒപ്പമുണ്ട്. മരുന്ന് വീടുകളിൽ എത്തിക്കുന്ന മെഡികോൾ പദ്ധതിക്ക് അടൂരിൽ തുടക്കമായി. ലോക്ക് ഡൗൺ കാരണം വീടിന് പുറത്തിറങ്ങാനാവാത്തവർക്ക്‌ ആവശ്യഘട്ടങ്ങളിൽ വളരെ വേഗത്തിൽ ആവശ്യപ്പെടുന്ന മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകും. അവസാനവർഷ എംബിബിഎസ് വിദ്യാർഥി അജിൽ രവിയുടെ നേതൃത്വത്തിൽ 15 അംഗ ടീം ഇതിനായി സജ്ജമായി. 95445710 57, 9847683419, 8921783748 എന്നീ നമ്പറുകളിൽ വിളിച്ചാലുടൻ ആവശ്യപ്പെടുന്ന മരുന്ന് വീട്ടിലെത്തും. രാവിലെ 8 മുതൽ വൈകിട്ട് 7 വരെയാണ് മെഡികോൾ പ്രവർത്തിക്കുന്നത്. 

അടൂർ കെഎസ്ആർടിസി കോർണറിൽ ചിറ്റയം ഗോപകുമാർ എംഎൽഎ ജില്ലാ പൊലീസ് മേധാവി കെ ജി സൈമണിന് മരുന്ന് കൈമാറി മെഡികോൾ ഉദ്‌ഘാടനം ചെയ്‌തു. ഡിവൈഎസ്പി ജവഹർ ജനാർദ് അധ്യക്ഷനായി. പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് അഡ്വ. എസ് മനോജ് സ്വാഗതം പറഞ്ഞു. പാലിയേറ്റീവ് കെയർ സൊസൈറ്റി രക്ഷാധികാരി കെ പി ഉദയഭാനു ടീം അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് നൽകി.നഗരസഭ വൈസ് ചെയർമാൻ ജി പ്രസാദ് , സി ഐ യു ബിജു എന്നിവർ പങ്കെടുത്തു.

 

 

പ്രധാന വാർത്തകൾ
 Top