20 April Tuesday

ബസുകൾ കൂട്ടിയിടിച്ചു, 16 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021

കുമ്പഴ - വെട്ടൂർ റോഡിൽ നിയന്ത്രണം വിട്ട് കൂട്ടിയിടിച്ച ബസുകൾ

പത്തനംതിട്ട
കുമ്പഴ - വെട്ടൂർ റോഡിൽ ബസുകൾ നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചു. 16 യാത്രക്കാർക്ക് പരിക്ക്. ബുധനാഴ്ച രാവിലെ 10.30 ന് വെട്ടൂർ നെടുമനാൽ ഭാഗത്താണ് അപകടം. മുന്നിൽ  പോയ കെഎസ്ആർടിസി ബസ് പെട്ടെന്ന് ബ്രേക്കിട്ടതോടെ പുറകെ വന്ന വേണാട് സ്വകാര്യ ബസിലും തൊട്ടുപുറകെ വന്ന തിരുവനന്തപുരം കെഎസ്ആർടിസി ബസിലും ഇടിക്കുകയായിരുന്നു.  മൂന്ന‌്‌ ബസും ഒരേ ദിശയിലേക്ക് പോകുകയായിരുന്നു. സ്വകാര്യ ബസ് പുനലൂരിനായിരുന്നു.  പരിക്കേറ്റവരെ ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പിഎം റോഡുപണി നടക്കുന്നതിനാൽ വാഹനങ്ങൾ കുമ്പഴ - വെട്ടൂർ റോഡ് വഴിയാണ് തിരിച്ച് വിട്ടിരിക്കുന്നത്. ഇതോടെ വലിയ  തിരക്കാണ് വെട്ടൂർ റോഡിൽ അനുഭവപ്പെടുന്നത്. ടിപ്പർ ലോറികളും ഇതുവഴി അമിത വേഗതയിൽ പോകുന്നുണ്ട്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top