14 April Wednesday

സിപിഐ എം ഓഫീസ്‌ മാറ്റി; വ്യാജ "ഏറ്റെടുക്കലുമായി’ ബിജെപി

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021

 പെരുനാട് 

സിപിഐ എം ബ്രാഞ്ച്‌ ഓഫീസ്‌ അടക്കം വാർഡിലെ പ്രവർത്തകർ മുഴുവൻ പാർടിയിലേക്ക്‌ എത്തിയെന്ന്‌ ബിജെപിയുടെ വ്യാജപ്രചാരണം. കക്കാട് വാർഡിലെ പ്രവർത്തകർ മുഴുവൻ ചേർന്നെന്നാണ്‌ ബിജെപി സൈബർ വിങ്‌ വ്യാപകമായി പ്രചരിപ്പിക്കുന്നത്‌. നേരത്തെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസ്‌ കഴിഞ്ഞ ദിവസം സിപിഐ എം ഒഴിഞ്ഞിരുന്നു. തുടർന്ന്‌ ബിജെപി പ്രവർത്തകർ സ്ഥലത്ത്‌ യോഗം ചേർന്ന്‌ ഫോട്ടോ എടുത്ത്‌  സിപിഐ എം ഓഫീസ്‌ ബിജെപി ഏറ്റെടുത്തു  എന്ന തലക്കെട്ടിൽ പ്രചരിപ്പിക്കുകയായിരുന്നു.
ബിജെപിയുടെ കക്കാട്‌ വാർഡ്‌ അംഗം അരുൺ അനിരുദ്ധന്റെ പിതാവിന്റെ അനുജന്റെ കെട്ടിടമാണ്‌  സിപിഐ എം ഓഫീസായി വാടകയ്‌ക്ക്‌ ഉപയോഗിച്ചിരുന്നത്‌. അരുൺ മദ്യപിച്ച്‌ പഞ്ചായത്ത് പ്രസിഡന്റും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമായ പി എസ്‌ മോഹനനെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ്‌ ഈ കെട്ടിടം ഒഴിയാൻ കാരണം. പാർടി ഓഫീസ്‌ അവിടെ തുടർന്നാൽ ബന്ധുക്കൾ തമ്മിൽ പിണങ്ങേണ്ടി വരുമെന്ന്‌ കടയുടമ മരിച്ചുപോയ പ്രസന്നന്റ ഗൾഫിലുള്ള ഭാര്യ ഫോണിലൂടെ സിപിഐ എം നേതാക്കളോട്‌ പറഞ്ഞിരുന്നു. മുറി ഒഴിഞ്ഞ്‌ നൽകുകയും ചെയ്‌തു.
     വ്യാജ അപവാദ പ്രചാരണങ്ങൾ അവസാനിപ്പിച്ചില്ലങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്ത്‌ വരുമെന്ന്‌ പെരുനാട് ലോക്കൽ സെക്രട്ടറി റോബിൻ കെ തോമസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top