Deshabhimani

പരക്കെ മഴ, കൃഷിനാശം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2024, 12:56 AM | 0 min read

 പത്തനംതിട്ട

തിങ്കളാഴ്‌ചയും ജില്ലയിൽ പരക്കെ മഴ പെയ്തു. ഞായറാഴ്ച രാത്രി മഴയ്ക്ക് അൽപ്പം ശമനമുണ്ടായിരുന്നു. തിങ്കളാഴ്ച പുലർച്ചെയോടെ വീണ്ടും ശക്തമായി. പമ്പയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തീർഥാടകർ നദിയിൽ ഇറങ്ങുന്നത് വിലക്കി.  
വൃഷ്ടിപ്രദേശങ്ങളിലും വനമേഖലയിലും തിങ്കളാഴ്ച ഉച്ചയോടെ മഴയ്ക്ക് നേരിയ ശമനമുണ്ടായി. നദികളിൽ നേരിയ തോതിൽ ജലനിരപ്പുയർന്നു. ഗവിയിലേക്കുള്ള യാത്ര ഞായറാഴ്ച വൈകിട്ടുതന്നെ വിലക്കിയിരുന്നു. എവിടെയും നാശനഷ്ടം റിപ്പോർട്ട് ചെയ്‌തിട്ടില്ല.
അടുത്ത രണ്ടു ദിവസം കൂടി മഴ തുടരുമെന്ന കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് ജില്ലാ കേന്ദ്രത്തിലും എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ തിങ്കളാഴ്ച പ്രവർത്തനം തുടങ്ങി. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ലാ തലത്തിൽ എല്ലാ സജ്ജീകരണങ്ങളും എടുത്തിരുന്നു.


deshabhimani section

Related News

0 comments
Sort by

Home