31 January Tuesday
ശബരിമല തീർഥാടനം

അടൂരിന് രണ്ടും പന്തളത്തിന് ഒന്നും പുതിയ വണ്ടികള്‍

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022
 
അടുർ 
മണ്ഡലകാലം പ്രമാണിച്ച് ശബരിമലയ്ക്കായി അടൂരിന് രണ്ടും പന്തളത്തിന് ഒന്നും അധിക കെഎസ്ആർടിസി ബസുകൾ അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. തീർഥാടകർ അനുഭവിക്കുന്ന യാത്രാക്ലേശം ഡെപ്യൂട്ടി സ്പീക്കർ  ഗതാഗത മന്ത്രിയെ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 
ഒപ്പം തീർഥാടകരുടെ എണ്ണം അനുസരിച്ച് അധിക സർവീസുകൾ അനുവദിക്കുന്നതിന് ബന്ധപെട്ട എടിഒയ്ക്ക് നിർദേശം നൽകിയതായും ഡെപ്യുട്ടി സ്പീക്കർ പറഞ്ഞു. 
നിലവിൽ ഡ്രൈവർമാരുടെ ദൗർലഭ്യം ഉള്ളതിനാൽ നിലവിലുള്ള ജീവനക്കാരെ വച്ചാണ്  ഓപ്പറേറ്റ് ചെയ്യുന്നത്. പുതിയ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ഇന്റർവ്യു കഴിഞ്ഞ സാഹചര്യത്തിൽ ഏഴാം തീയതിയോടെ അവരെ നിയമിക്കും. പുതിയതായി അനുവദിച്ച അധിക സർവീസുകൾ ശനിയാഴ്‌ച മുതൽ ആരംഭിക്കും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top