18 January Tuesday
ഒമിക്രോൺ

ഹൈ റിസ്‌ക്‌ രാജ്യങ്ങളിൽനിന്ന്‌ ആരും ഇല്ല

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021
പത്തനംതിട്ട
കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം  രാജ്യത്ത്  സ്ഥിരീകരിച്ച സാഹചര്യത്തിൽ സുരക്ഷ കടുപ്പിച്ച്‌ ആരോഗ്യവകുപ്പ്‌. ആശങ്കക്കിടയാക്കുന്ന കേസുകളൊന്നും ജില്ലയിൽ   റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല. ദിവസേന രോഗം സ്ഥിരീകരിക്കുന്നവരിലും അപകടകരമായ രോഗലക്ഷണം  ഇല്ല. 
കേന്ദ്ര ആരോഗ്യ മന്ത്രാലയം ഹൈറിസ്‌ക്‌ വിഭാഗത്തിൽ പെടുത്തിയ രാജ്യങ്ങളിൽനിന്ന്‌ എത്തുന്നവരെ കർശന  നിരീക്ഷണത്തിന്‌ വിധേയരാക്കുന്നുണ്ട്.  ബ്രിട്ടനടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബംഗ്ലാദേശ്‌, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്‌, ന്യൂസിലൻഡ്‌, സിംബാബ്‌വേ, സിംഗപ്പൂർ, ഹോങ്‌കോങ്‌, ഇസ്രയേൽ എന്നിവയാണ്‌ ഹൈ റിസ്‌ക്‌ രാജ്യങ്ങൾ. 
നിർദേശം ലഭിച്ച ശേഷം ഈ രാജ്യങ്ങളിൽനിന്ന്‌ ജില്ലയിൽ ഇതുവരെ ആരും എത്തിയിട്ടില്ല. രോ​ഗാവസ്ഥ നേരിടാൻ  ആരോഗ്യവകുപ്പ്‌ പൂർണസജ്ജമായതായി ജില്ലാ മെഡിക്കൽ ഓഫീസർ എൽ അനിതകുമാരി പറഞ്ഞു.  വൈറസിന്റെ വകഭേദം എത്രത്തോളം അപകടകാരിയാണെന്നതിൽ കൂടുതൽ പഠനങ്ങൾ പുറത്തുവന്നിട്ടില്ല. രോഗം ബാധിക്കുന്നവരിൽ ഒമിക്രോൺ എത്രത്തോളം രോഗലക്ഷണം  ഉണ്ടാക്കുമെന്ന പഠനങ്ങൾ നടക്കുകയാണ്‌.  ജില്ലയിലും  വാക്‌സിനേഷൻ യജ്ഞം ശക്തിപ്പെടുത്തി. രണ്ടാം ഡോസ്‌ എത്രയും വേഗം നൂറ്‌ ശതമാനത്തിൽ എത്തിക്കുകയാണ്‌ ലക്ഷ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top