06 December Friday

കുറ്റൂരിൽ ബിജെപിക്കെതിരെ അവിശ്വാസത്തിന് നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

 തിരുവല്ല

കേരള കോൺഗ്രസിന്റെ പിന്തുണയോടെ  ബിജെപി ഭരിക്കുന്ന കുറ്റൂർ പഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് തിങ്കളാഴ്ച അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ഡിസം. 5ന് പ്രമേയം ചർച്ച ചെയ്യും.
ഭരണ സമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും മുൻനിർത്തി കഴിഞ്ഞ ഒരു തവണ എൽഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയിരുന്നു. ഭരണപങ്കാളിയായ കേരള കോൺഗ്രസ്  എം അംഗവും വൈസ് പ്രസിഡന്റുമായ ചെറിയാൻ സി തോമസ് വോട്ടെടുപ്പിൽ പങ്കെടുക്കാതെ മാറി നിന്നതിനാൽ അവിശ്വാസം പാസായില്ല. ചെറിയാന്റെ സഹായത്തോടെയാണ് ബിജെപി അവിശ്വാസം മറികടന്നത്. ബിജെപി 6, കേരളാ കോൺ. എം 1, എൽഡിഎഫ് 5, കേരള കോൺ.റിബൽ 1, കോൺഗ്രസ് 1 എന്നിങ്ങനെയാണ് 14 അംഗ പഞ്ചായത്ത് സമിതിയിലെ കക്ഷി നില. 
അവിശ്വാസത്തിന് നോട്ടീസ് നൽകിയ ശേഷം എൽഡിഎഫ് പഞ്ചായത്തിൽ പ്രചാരണ ജാഥ നടത്തി. വെൺപാലയിൽ സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി ആന്റണി ഉദ്ഘാടനം ചെയ്തു. സമാപനം ഓതറയിൽ സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു.
യോഗങ്ങളിൽ ജാഥാ ക്യാപ്ടൻ അഡ്വ. സുധീഷ് വെൺപാല, വൈസ് ക്യാപ്ടൻ മാരായ അനൂപ് ഏബ്രഹാം, വിശാഖ് കുമാർ, സണ്ണി വേങ്ങാട് എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top