06 December Friday

സഹകരണ പെന്‍ഷന്‍കാരുടെ കലക്ടറേറ്റ് സത്യഗ്രഹം നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019
പത്തനംതിട്ട
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ–-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ  നാലിന് സഹകരണ പെൻഷൻകാർ കലക്ടറേറ്റ് പടിക്കൽ സത്യഗ്രഹം നടത്തും. 
സഹകരണ നിയമം എ വകുപ്പിന് ആവശ്യമായ മാറ്റങ്ങൾ വരുത്തി അതിനനുസരണമായി  ചട്ടങ്ങൾ നിർമിച്ചും പെൻഷൻ പദ്ധതിക്ക് നിയമ പ്രാബല്യം നൽകുക, മിനിമം പെൻഷൻ 8500 രൂപയായി വർധിപ്പിക്കുകയും പരമാവധി പെൻഷൻ 15000 രൂപ എന്ന പരിധി ഒഴിവാക്കുകയും ചെയ്യുക, സഹകരണ ജീവനക്കാർക്ക് നൽകുന്ന നിരക്കിലും അതേ സമയത്തും ക്ഷാമബത്ത ലഭിക്കുന്നതിനുള്ള വ്യവസ്ഥയുണ്ടാക്കുക, 99ന് മുമ്പ് പെൻഷൻ പറ്റിയ കുറഞ്ഞ പെൻഷൻ വാങ്ങുന്നവർക്ക് ആവശ്യമായ വെയിറ്റേജ് നൽകി പെൻഷൻ പാരിറ്റി ഉറപ്പു വരുത്തുക, സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്‌‌കരണം നടപ്പാക്കുന്നതോടൊപ്പം പെൻഷൻ പരിഷ്‌‌കരണവും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടറിയറ്റ് പടിക്കലും 13 കലക്ടറേറ്റ് പടിക്കലും സത്യഗ്രഹം നടത്തുന്നത്. 
 കാർഷിക ഗ്രാമവികസന ബാങ്കുകളുടെ ചെയർമാൻ അഡ്വ. കെ ശിവദാസൻ നായർ ബുധനാഴ്ച രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ചെറിയാൻ അധ്യക്ഷനാകും. 
വാർത്താസമ്മേളനത്തിൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം കെ സോമനാഥൻ നായർ, ജില്ലാ പ്രസിഡന്റ് ടി ചെറിയാൻ, സമരസമിതി കൺവീനർ കോതകത്തു ശശിധരൻ നായർ, വി വി ഗോപാലകൃഷ്ണൻ നായർ, രവീന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു
 
 
പ്രധാന വാർത്തകൾ
 Top