17 January Sunday

ജെനീഷ്‌ കുമാറിന്‌ വള്ളിക്കോടും മൈലപ്രയിലും മലയാലപ്പുഴയിലും സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

 കോന്നി 

അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയ്ക്ക് വള്ളിക്കോട്, മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകളിൽ എൽഡിഎഫ് നേതൃത്വത്തിൽ സ്വീകരണം. മൈലപ്രയിൽനിന്ന് രാവിലെ ആരംഭിച്ച സ്വീകരണ പരിപാടി ഉച്ചയോടെ മലയാലപ്പുഴ പത്തിശ്ശേരിയിലേക്ക് പ്രവേശിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിലെ പര്യടനത്തിനു ശേഷം കുമ്പഴ എസ്‌റ്റേറ്റ് രണ്ടാം ഡിവിഷനിൽ സമാപിച്ചു. 
എൽഡിഎഫ്‌ നേതാക്കളായ പ്രൊഫ. ടി കെ ജി നായർ, ജെറി ഈശോ ഉമ്മൻ, പി സി ജോൺ, കെ ആർ ഭാർഗവൻ, മലയാലപ്പുഴ മോഹനൻ, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ വി മുരളീധരൻ, എം ജി സുരേഷ്, ലോക്കൽ സെക്രട്ടറി ഒ ആർ സജി, പഞ്ചായത്ത് പ്രസിഡന്റ് കെ ജയലാൽ, ബ്ലോക്ക് പഞ്ചായത്തംഗം എസ് ഷാജി, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം മലയാലപ്പുഴ ശശി, വെട്ടൂർ മജീഷ്, പി എസ് ഗോപാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.
വള്ളിക്കോട് പഞ്ചായത്തിൽ വാഴമുട്ടം പുളിനിൽക്കുന്നതിൽ പടിയിൽ നിന്ന് ആരംഭിച്ച് കുടമുക്കിൽ സമാപിച്ചു. നേതാക്കളായ പി എസ് കൃഷ്ണകുമാർ,ആർ മോഹനൻ നായർ, സംഗേഷ് ജി നായർ, സോമൻ പാമ്പായിക്കോട്, ജോൺ മാങ്കൂട്ടത്തിൽ എന്നിവർ പങ്കെടുത്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top