21 October Monday

റേഷൻ സംവിധാനവും തൊഴിലുറപ്പും അട്ടിമറിക്കരുത്‌: മഹിളാ അസോസിയേഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019

 അടൂർ

റേഷൻ സംവിധാനം അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതി  ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കം അവസാനിപ്പിക്കണം. അങ്കണവാടി പെൻഷൻ തുക വർധിപ്പിക്കണം. സഹകരണ ബാങ്ക് ജീവനക്കാർക്ക് ഇഎസ്ഐ ആനുകൂല്യം ലഭ്യമാക്കണം. പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്റിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും സന്ധ്യയായാൽ ബസ്‌സ്‌റ്റാൻഡ്‌ സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നതിനാൽ രാത്രി വനിതാ പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവി, പി സൂസൻ കോടി, പി കെ ശ്രീമതി, അഡ്വ. സബിതാ ബീഗം, ജെ മീനാംബിക എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
 
 
പ്രധാന വാർത്തകൾ
 Top