22 October Tuesday

റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019
തിരുവല്ല
റേഷൻ വിതരണം പൂർണമായി ബയോമെട്രിക് രീതിയിലാക്കുന്നതിന്റെ ഭാഗമായി തിരുവല്ല താലൂക്കിൽ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവർ സെപ്തംബർ 30ന് മുമ്പ് ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ഇതിനായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. 
  തിരുവല്ല നഗരസഭയിലെയും കുറ്റൂർ, കവിയൂർ, കടപ്ര, നിരണം പഞ്ചായത്തുകളിലെയും ക്യാമ്പ് ചൊവ്വാഴ്ച തിരുവല്ല ഡയറ്റ് ഹാളിൽ നടക്കും. നെടുമ്പ്രം, പെരിങ്ങര, കോയിപ്രം പഞ്ചായത്തുകളിലെ ക്യാമ്പ് ബുധനാഴ്ച നെടുമ്പ്രം പഞ്ചായത്ത് ഹാളിലും ഇരവിപേരൂർ, തോട്ടപ്പുഴശേരി പഞ്ചായത്തുകളിലെ ക്യാമ്പ് വ്യാഴാഴ്ച ഇരവിപേരൂർ പഞ്ചായത്ത് ഹാളിലും നടക്കും. റേഷൻകാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് നൽകണം. റേഷൻ കടകളിലെ ഇ പോസ് മെഷീനിലൂടെയും അക്ഷയകേന്ദ്രങ്ങൾ വഴിയും ആധാർ ബന്ധിപ്പിക്കാനാകും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top