22 October Tuesday
സമ്പൂർണ സാന്ത്വന പരിചരണ ജില്ല

മല്ലപ്പള്ളി ഏരിയാതല ഉദ്ഘാടനവും വളന്റിയർ സംഗമവും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019

 മല്ലപ്പള്ളി 

സമ്പൂർണ സാന്ത്വന പരിചരണ ജില്ലയായി പത്തനംതിട്ട മാറുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളുടെ മല്ലപ്പള്ളി ഏരിയാതല ഉദ്ഘാടനവും വളന്റിയർ സംഗമവും  മല്ലപ്പള്ളി ബഥനി ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ മാത്യു ടി തോമസ് എംഎൽഎ നിർവഹിച്ചു, അഡ്വ. എം ഫിലിപ്പ് കോശി അധ്യക്ഷനായി.പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി ലോഗോ  അഡ്വ. കെ അനന്തഗോപൻ പ്രകാശനം ചെയ്തു. വളന്റിയർമാർക്കുള്ള തിരിച്ചറിയൽ കാർഡ് ജില്ലാ പഞ്ചായത്തംഗം എസ് വി സുബിൻ വിതരണം ചെയ്തു, കെഎസ്എഫ് ഇ ചെയർമാൻ പീലിപ്പോസ് തോമസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. കിടപ്പു രോഗികളുടെ ലിസ്റ്റ് പിആർപിസി ചെയർമാൻ പി എസ് മോഹനൻ ഏറ്റുവാങ്ങി. പരിപാടിയിൽ ജനപ്രതിനിധികളടക്കം നിരവധിയാളുകൾ പങ്കെടുത്തു. എകെജി പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി സെക്രട്ടറി ബിനു വർഗീസ്, കോർഡിനേറ്റർ കെ എം ഏബ്രഹാം, കെ കെ രാധാകൃഷ്ണകുറുപ്പ്, അലക്സ് കണ്ണമല, തോമസ് മാത്യു, റെജി ശാമുവേൽ, പ്രൊഫ. ജേക്കബ് എം ഏബ്രഹാം എന്നിവർ സംസാരിച്ചു.
 പിആർപിസി രജിസ്ട്രേഷനുള്ള മല്ലപ്പള്ളി എകെജി പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയാണ് അഭയമെന്ന പേരിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സൊസൈറ്റിക്കു കീഴിൽ ഏഴു പഞ്ചായത്ത്‌ പ്രദേശങ്ങളിൽ സോണൽ കമ്മിറ്റികളും വാർഡ് കമ്മിറ്റികളും പ്രവർത്തിക്കുന്നു. വാർഡു തല സർവെയിലൂടെ 525  കിടപ്പു രോഗികളെ കണ്ടെത്തി ഇവർക്ക് ഗൃഹപരിചരണത്തിന് മൂന്ന് ഘട്ട വളന്റിയർ പരിശീലനവും  നൽകി.  രോഗികൾക്ക് ഡോക്ടമാരുടെയും നഴ്സിന്റെയും സേവനങ്ങൾ ലഭ്യമാക്കും. ആംബുലൻസ്, രക്തദാനം, നേത്രദാനം, അവയവദാനം എന്നിവ പ്രോത്സാസാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന വിപുലമായ പ്രവർത്തനങ്ങളാണ് സൊസൈറ്റി നടപ്പാക്കുന്നത്.
 
 
 
പ്രധാന വാർത്തകൾ
 Top