24 September Thursday

കുറ്റവാളികൾക്കെതിരെ കർശന നടപടി വേണം: കെ പി ഉദയഭാനു

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

 

പത്തനംതിട്ട
ചിറ്റാർ കുടപ്പനക്കുളത്ത് യുവകർഷകൻ പി പി മത്തായി മരണപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ കർശന നടപടി സീകരിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വനം വകുപ്പ് സ്ഥാപിച്ച ക്യാമറ കേടുവരുത്തിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത മത്തായിയെ പിന്നീട് കിണറ്റിൽ മരിച്ച നിലയിലാണ്  കാണുന്നത്. വനപാലകരുടെ നടപടിയിൽ ദുരുഹതയുണ്ട്. കിണറ്റിൽ ചാടിയെന്ന് വനപാലകർ പറയുന്ന മത്തായിയെ രക്ഷിക്കാൻ അവരുടെ ഭാഗത്തു നിന്ന് ഒരു ശ്രമവും ഉണ്ടായില്ല. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് മത്തായിയെ കസ്റ്റഡിയിൽ എടുത്തത്. ക്യാമറ നശിപ്പിച്ചെന്ന പരാതിയിൽ പൊലിസിൽ കേസ് നൽകിയിട്ടില്ല.
ഒരു കുടുംബത്തിന്റെ അത്താണിയായിരുന്ന യുവാവിന്റെ ദുരൂഹ മരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് വനപാലകർക്ക് ഒഴിഞ്ഞു നിൽക്കാനാവില്ല. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഉദയഭാനു ആവശ്യപ്പെട്ടു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top