14 August Sunday

അഭിമന്യു രക്തസാക്ഷിദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

അഭിമന്യു ദിനത്തിൽ അടൂരിൽ എസ്എഫ്ഐ നടത്തിയ റാലി

 അടൂർ 

അഭിമന്യു രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് വർഗീയതയ്ക്കും വലതുപക്ഷ നുണപ്രചരണങ്ങൾക്കുമെതിരെ എസ്എഫ്ഐ അടൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിരോധസദസ്സ് സംഘടിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി അജ്മൽ സിറാജ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ ആസിഫ് അഷ്‌റഫ്‌ അധ്യക്ഷനായി. ഏരിയ സെക്രട്ടറി അനന്ദു മധു, ജില്ലാ കമ്മിറ്റി അംഗം ദീപു ബാലൻ,  ഏരിയ കമ്മിറ്റി അംഗങ്ങളായ പ്രണവ് ജയകുമാർ, ഋതിക്ക്,നിധിൻ, അശ്വിൻ എസ് പിള്ള തുടങ്ങിയവർ സംസാരിച്ചു.
പന്തളം
എസ്എഫ്ഐ പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി റാലിയും പ്രതിരോധ സദസ്സും  എസ്‌എഫ്‌ഐ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എസ്  ഷഫീക് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ പന്തളം ഏരിയ കമ്മിറ്റി  ജോയിന്റ് സെക്രട്ടറി അജിലേഷ് അധ്യക്ഷനായി.  ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എൻസി അഭീഷ്, പന്തളം നഗരസഭ കൗൺസിലർ ഷെഫിൻ റജീബ് ഖാൻ, എസ്എഫ്ഐ  പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി സൽമാൻ സക്കീർ, ഏരിയ കമ്മിറ്റി വെെസ് പ്രസിഡന്റ്‌ അനന്ദു, പന്തളം ഏരിയ അംഗങ്ങളായ അമൽ, വിഷ്ണു, ഗൗരി, ജ്യോതിഷ് എന്നിവർ സംസാരിച്ചു .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top