13 August Saturday

കാഞ്ഞിരങ്കടവ് പാലം: സർവേക്കല്ല് സ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

പള്ളിക്കൽ പഞ്ചായത്തിലെ ചെറുകുന്നം കാഞ്ഞിരംകടവ് ഭാഗത്ത് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സർവേക്കല്ല് സ്ഥാപിക്കുന്നു. കോവൂർ കുഞ്ഞുമോൻ എംഎൽഎ സമീപം

അടൂർ
ജില്ലയിലെ പള്ളിക്കൽ, കൊല്ലം ജില്ലയിലെ ശൂരനാട് നോർത്ത് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാഞ്ഞിരങ്കടവ് പാലത്തിന്റെ സർവേ കല്ല് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്ഥാപിച്ചു. കാഞ്ഞിരങ്കടവ് പാലത്തിന്റെ നിർമാണത്തിനായി ആറു കോടിയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്. പാലത്തിന് പതിനൊന്ന് മീറ്റർ നീളവും അപ്രോച്ച് റോഡിന് 21 മീറ്റർ വീതിയുമാണ് ഉണ്ടാവുക. അപ്രോച്ച് റോഡിനൊപ്പം സർവീസ് റോഡും നിർമിക്കാനും നിർദേശം നൽകിയിട്ടുണ്ട്.  ഡിസൈൻ വിങിൽ നിന്ന് അനുമതി ലഭിക്കുന്നത് അനുസരിച്ച് ടെൻഡർ നടപടികൾ പൂർത്തികരിക്കുമെന്ന് ഡെപ്യുട്ടി സ്പീക്കർ പറഞ്ഞു. 
2018 ൽ അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറും കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോനും പൊതുമരാമത്ത് മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ്  പാലത്തിന് ബജറ്റിൽ പണം അനുവദിച്ചത്.
ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീകുമാർ,  പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ ആർ സുന്ദരേശൻ, വാർഡ് മെമ്പർ അഞ്ജലിനാഥ്, പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ദീപ രാജേന്ദ്രൻ, അസിസ്റ്റന്റ് എഞ്ചിനീയർ പ്രവീക്ഷ, വിവിധ പാർടി നേതാക്കളായ ബി ശിവൻകുട്ടി, ബിനു വെള്ളച്ചിറ, സി സന്തോഷ് കുമാർ, തുളസീധരനുണ്ണിത്താൻ, ബാബു, വാസുദേവൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top