07 August Friday

323 രോഗികൾ

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

 പത്തനംതിട്ട 

ദിവസങ്ങൾക്ക്‌ ശേഷം വീണ്ടും ജില്ലയിലെ രോഗികളുടെ എണ്ണം രണ്ടക്കം കടന്നു. വ്യാഴാഴ്‌ച 27 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 323 ആയി. വ്യാഴാഴ്‌ച 30 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവർ 139 ആണ്. നിലവിൽ ജില്ലക്കാരായ 183 പേർ രോഗികളായിട്ടുണ്ട്. 
176 പേർ ജില്ലയിലും ഏഴുപേർ ജില്ലക്ക്‌ പുറത്തും ചികിത്സയിലാണ്. ഇതു കൂടാതെ ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഒരാൾ പത്തനംതിട്ടയിൽ ചികിത്സയിൽ ഉണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 86 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 10 പേരും അടൂർ ജനറൽ ആശുപത്രിയിൽ രണ്ടു പേരും റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 62 പേരും പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 30 പേരും ഐസൊലേഷനിലുണ്ട്.
സ്വകാര്യ ആശുപത്രികളിൽ ആറുപേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 196 പേർ വിവിധ ആശുപത്രികളിൽ ഐസൊലേഷനിലാണ്. വ്യാഴാഴ്‌ച പുതിയതായി 38 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ 122 കോണ്ടാക്ടുകൾ നിരീക്ഷണത്തിലുണ്ട്. ആകെ 5382 പേർ നിരീക്ഷണത്തിലാണ്. 
1532 സാമ്പിളുകളുടെ ഫലം ഇനി ലഭിക്കാനുണ്ട്‌. വ്യാഴാഴ്‌ച 124 സാമ്പിൾ പരിശോധനക്കയച്ചു. 111 സാമ്പിൾ നെഗറ്റീവായി. ഇതുവരെ 15495 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതുവരെ അയച്ച സാമ്പിളുകളിൽ 319 എണ്ണം പോസിറ്റീവായും 13120 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.  

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top