14 August Friday

ബാലസംഘം 35 ടിവി കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

 പത്തനംതിട്ട

ഓൺ ലൈൻ പഠനത്തിന്‌ സഹായമായി ബാലസംഘം  ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 35 ടിവികൾ  കൈമാറി. 
 35–ാമത്തെ ടി വി വിതരണം  പത്തനംതിട്ടയിൽ   സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലെ ജീവനക്കാരി ശാന്തമ്മക്ക്‌ ബാലസംഘം ജില്ലാ സെക്രട്ടറി അഭിജിത്ത് സജീവൻ കൈമാറി.  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ കെ അനന്തഗോപൻ, 
ബാലസംഘം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ. ടികെജി നായർ ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ.  ആർ സനൽകുമാർ,  ബാലസംഘം ജില്ലാ കോർഡിനേറ്റർ ജയകൃഷ്‌ണൻ തണ്ണിത്തോട്, ജില്ലാ കമ്മിറ്റി അംഗം മഹേഷ്, ജില്ലാ ജോ.സെക്രട്ടറി നന്ദഗോപൻ, മഹിളാഅസോസിയേഷൻ ജില്ലാ സെക്രട്ടറി കോമളം അനിരുദ്ധൻ, സംസ്ഥാന എക്‌സിക്യൂട്ടീവംഗം എസ്‌ നിർമല ദേവി എന്നിവർ പങ്കെടുത്തു

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top