08 August Saturday

ചിറ്റാർ –- മണക്കയം –- പുതുക്കട റോഡ്: സമരം നാലുനാൾ പിന്നിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019

 ചിറ്റാർ

ചിറ്റാർ –- മണക്കയം –- പുതുക്കട റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന‌് ആവശ്യപ്പെട്ട‌് സിപിഐ‌ എം നേതൃത്വത്തിൽ നടക്കുന്ന സമരം നാലുനാൾ പിന്നിട്ടു.  ചൊവ്വാഴ്ച്ചത്തെ സമരം സിപിഐ എം ഏരിയ കമ്മി്റ്റി അംഗം പി കെ സോമരാജൻ ഉദ്ഘാടനം ചെയ്തു. എം പി ഗോപി അധ്യക്ഷനായി. പി എസ് മോഹനൻ, എ പി അനിൽകുമാർ, റോബിൻ കെ തോമസ്, ഡി പ്രദീപ് കുമാർ, എസ് ജി സജി എന്നിവർ സംസാരിച്ചു.   ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള റോഡാണിത്. ജില്ലാ പഞ്ചായത്തംഗം പി വി വർഗീസ് റോഡ് നന്നാക്കിയില്ലെങ്കിലും വർഷാവർഷം റോഡിന് പണം അനുവദിച്ചിട്ടുണ്ടെന്ന് കാണിച്ച് ബഹുവർണ ഫ്ലക്സ് ബോർഡ് സ്ഥാപിക്കുന്നത് പതിവായിരുന്നു.
ഓരോ ഗട്ടറിലും വാഹനങ്ങൾ ചാടി നട്ടെല്ല് ഞെരിയുമ്പോഴും നാട്ടുകാർ ആശ്വാസം കൊള്ളുമായിരുന്നു, മെമ്പർ പണം അനുവദിച്ചിട്ടുണ്ടല്ലോ എന്ന്.എന്നാൽ വർഷം മൂന്ന് കഴിഞ്ഞപ്പോൾ അവർക്ക് മനസിലായി ഒരു ചില്ലിക്കാശ് പോലും അനുവദിച്ചിട്ടില്ലെന്ന്. കോൺഗ്രസുകാരനായ ഈ ജില്ലാ പഞ്ചായത്ത് മെമ്പർ ചിറ്റാർ,  സീതത്തോട്,  പെരുനാട് തുടങ്ങിയ പഞ്ചായത്തുകളിലുള്ള തന്റെ ഗ്രൂപ്പുകാരായ വാർഡ് മെമ്പർമാർക്ക് റോഡിന് അനുവദിച്ച പണം വകമാറ്റുകയായിരുന്നു. എന്നാൽ മൂന്ന‌് വർഷമായി ഒരു രൂപ പോലും ഈ യുഡിഎഫ് ജനപ്രതിനിധി ഇവിടെ അനുവദിച്ചിട്ടില്ല. ബുധനാഴ്ച് റാന്നി ബ്ലോക്ക് പ്രസിഡന്റ് ഗിരിജാ മധു സമരം ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top