23 August Friday

മോക്ക് ഡ്രിൽ വിവാദം: സിഡബ്ലുസി ചെയർമാൻ സ്ഥലം സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019

 പത്തനംതിട്ട

മോക്ക് ഡ്രില്ലിനെ തുടർന്ന് കുട്ടികൾക്ക് ശ്വാസ തടസ്സം നേരിട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ചെന്നീർക്കര കേന്ദ്രീയ വിദ്യാലയം സന്ദർശിച്ചു. 
പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ ഡേവിഡ് റെജി മാത്യു സിഡബ്ലുസിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം നടത്തിയത്. ദുരിത നിവാരണ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ജൂൺ 13ന‌് സ്കൂൾ അധികാരികൾ പത്തനംതിട്ട ഫയർ യൂണിറ്റിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മോക്ക് ഡ്രിൽ. ഇതിനായി 18 കുട്ടികൾക്കും തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്കും പത്തനംതിട്ട ഫയർ . യൂണിറ്റ് ഓഫിസിൽ പരിശീലനം നൽകിയിരുന്നതായും തുടർന്ന് ജൂൺ 25ന‌്  പ്രാരംഭ പരിശീലനം നടന്നതായും സിഡബ്ല്യുസി അന്വേഷണത്തിൽ ബോധ്യമായി. മോക്ക് ഡിൽ നടത്തുന്നതിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല എന്ന ആക്ഷേപം വിശദമായ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ. കെട്ടിട നിർമാണം നടത്തിയ സെൻട്രൽ പിഡബ്ലുഡിയോടും ഫയർ യൂണിറ്റിനോടും റിപ്പോർട്ട് തേടും. കുട്ടികൾക്ക് ആവശ്യമായ കൗൺസിലിങ‌് നൽകാൻ ചൈൽഡ് ലൈന് ചെയർമാൻ നിർദ്ദേശം നൽകി. ചൈൽഡ് ലൈൻ ജില്ലാ കോർഡിനേറ്റർ, ടീം മെമ്പർ സിജു വർഗീസ് എന്നിവർ ചെയർമാനോടൊപ്പം ഉണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top