12 September Thursday

പരിസ്ഥിതിക്ക്‌ പച്ചപ്പേകാൻ ഒന്നര ലക്ഷം തൈകൾ റെഡി

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023

കലഞ്ഞൂരിലെ നേഴ്സറിയിൽ ഒരുക്കിയ വിവിധയിനം തെെകൾ

കൊടുമൺ
ജില്ലയിൽ വിതരണം ചെയ്യുന്നതിനുള്ള വൃക്ഷ തൈകൾ വനം വകുപ്പിന്റെ വിവിധനഴ്സറികളിൽ തയ്യാറായിക്കഴിഞ്ഞു.  പരിസ്ഥിതി ദിനമായ ജൂൺ അഞ്ച്‌  മുതൽ  ആരംഭിച്ച് വനദിനമായ ജൂലൈയ്  ഏഴ്‌ വരെയുള്ള കാലയളവിൽ അവസാനിക്കുന്ന സാമൂഹ്യ വനവൽക്കരണത്തിന്  1,50,000 വൃക്ഷത്തൈകളാണ് ഇക്കുറി സൗജന്യമായി വിതരണം ചെയ്യുന്നത്. ജില്ലാ നഴ്സറി കലഞ്ഞൂർ, ഓമല്ലൂരിനടുത്ത് മാത്തൂർ, കോഴഞ്ചേരി നെല്ലിക്കാലാ എന്നിവിടങ്ങളിലെ നഴ്സറികളിൽ നിന്നാണ് തൈകളുടെ വിതരണം നടത്തുന്നത്. ആവശ്യക്കാർക്ക് അടുത്തുള്ള കേന്ദ്രങ്ങളിൽ നിന്ന് തൈകളെ ടുക്കാൻ കഴിയും.
 സാമൂഹികവനവൽകരണ വിഭാഗത്തിന്റെ  ചുമതലയിലാണ് തൈകളുടെ വിതരണം. തദ്ദേശ ഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, സർക്കാർ , അർധ സർക്കാർ സ്ഥാപനങ്ങൾ, യുവജന ക്ലബ്ബുകൾ, വായനശാല കൾ തുടങ്ങിയ പൊതു സ്ഥാപനങ്ങളുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സൗജന്യമായി തൈകൾ വിതരണം ചെയ്യുന്നത്. 
 ഫലവൃക്ഷങ്ങൾ, ഔഷധച്ചെടികൾ, വൻ മരങ്ങൾ എന്നിവയെല്ലാം തൈകളുടെ കൂട്ടത്തിലുണ്ട്, പേര , നെല്ലി, സീതപ്പഴം,ഞാവൽ, കുടംപുളി . തേക്ക്, ഈട്ടി, ഇലഞ്ഞി, ദന്തപ്പാല, കുമ്പിൾ, അശോകം, കറിവേപ്പില , കല്ലൻ മുളതുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട് .  നദികൾ, തോടുകൾ, മറ്റ് ജലാശയങ്ങൾ എന്നിവയുടെ തീരസംരക്ഷണത്തിന് ഉപയോഗിക്കുന്നതിനാൽ  അടുത്തകാലത്തായി കല്ലൻമുളയുടെ തൈകൾക്ക് ആവശ്യക്കാർ ഏറി വരുന്നതായി സോഷ്യൽ ഫോറസ്റ്ററി ജില്ലാ ഓഫീസർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top