14 April Wednesday

പെരുനാടിനെ കലാപ ഭൂമിയാക്കാൻ 
സംഘപരിപാർ ശ്രമം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021

പെരുനാട്ടിൽ ബിജെപിയുടെ നേതൃത്വത്തിൽ മാടമണ്ണിൽ ജോസിന്റെ കട അടിച്ചു തകർത്തനിലയിൽ

 പെരുനാട് > പെരുനാടിനെ കലാപഭൂമിയാക്കാൻ സംഘപരിപാർ ശ്രമിക്കുകയാണന്ന് സിപിഐ എം ലോക്കൽ കമ്മിറ്റി. സിപിഐ എം നേതാക്കൾക്കെതിരെ പെരുനാട് പഞ്ചായത്തിലെ കക്കാട് വാർഡ് മെമ്പർ അരുൺ അനിരുദ്ധന്റെ നേതൃത്വത്തിൽ നവ മാധ്യമങ്ങളിലൂടെയും പത്ര മാധ്യമങ്ങളിലൂടെയും വ്യാജ വാർത്തകൾ സൃഷ്ടിച്ച് പാർടിയെയും നേതാക്കളെയും പൊതു ജനമധ്യത്തിൽ അവഹേളിക്കുകയാണ്‌.

ഇതിൽ പ്രതിഷേധിച്ച്‌ ഞായറാഴ്ച വൈകിട്ട്  കക്കാട് എരുവാറ്റുപുഴയിൽ പ്രതിഷേധ യോഗം നടത്തി.  പ്രവർത്തകർ പിരിഞ്ഞു പോയതിന്‌ പിന്നാലെ ജില്ലാ കമ്മിറ്റിയംഗം പി എസ് മോഹനനെ മർദിക്കാൻ മദ്യപിച്ചെത്തിയ അരുൺ അനിരുദ്ധന്റെ  നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചു. തുടർന്ന് ബിജെപി ആർഎസ്എസ് പ്രവർത്തകർ സിപിഐ എം, ഡിവൈഎഫ്ഐ, സിഐടിയു കൊടിമരങ്ങൾ വ്യാപകമായി തല്ലിതകർത്ത്‌ ഭീകരന്തരീക്ഷം സൃഷ്ടിച്ചു.

സംഘർഷം ഒഴിവാക്കാൻ ശ്രമിച്ച പി എസ് മോഹനനുൾപ്പെടെ സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകരുടെ പേരിൽ വാർഡ് മെമ്പറെ മർദിച്ചതായി ആരോപിച്ച്  പൊലീസ് കേസ് എടുത്തു.

ബിജെപിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച നടന്ന ഹർത്താലിന്റെ  മറവിൽ മാടമണ്ണിൽ ജോസിന്റെ കട അടിച്ചു തകർത്തു. ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി മനുവിന്റെ നേതൃത്വത്തിലാണ് അക്രമം അഴിച്ചു വിട്ടത്. പെരുനാട്,പുവത്തുംമൂട്, മാടമൺ, കൊച്ചുപാലം, മാമ്പറകുഴി ജങ്‌ഷനുകളിലെ കൊടിമരങ്ങളും തല്ലിതകർത്തു. നാട്ടിൽ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തണമെന്ന് ലോക്കൽ സെക്രട്ടറി റോബിൻ കെ തോമസ് ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top