16 April Friday
അടൂര്‍ പ്രകാശിന്റെ ബിനാമിയെ വേണ്ടാ

എഐസിസിക്ക് ഡിസിസി 
ഭാരവാഹികളുടെ കത്ത്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021
കോന്നി 
കോന്നിയിലെകോൺഗ്രസിൽ പോര് രൂക്ഷമാകുന്നു.തന്റെ ബിനാമിയായ റോബിൻ പീറ്ററെ കോന്നിയിൽ സ്ഥാനാർഥിയാക്കാനുള്ള അടൂർപ്രകാശിന്റെ നീക്കത്തിനെതിരെയാണ് ഡിസിസി ഭാരവാഹികൾ അടക്കം 17പേർ എഐസിസി നേതൃത്വത്തിന് കത്തയച്ചിരിക്കുന്നത്.അടൂർ പ്രകാശിനും റോബിൻ പീറ്റർക്കുമെതിരെ കഴിഞ്ഞ ദിവസം മണ്ഡലത്തിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണിത്.
കോന്നിയിൽ ഈഴവ സ്ഥാനാർഥി വേണമെന്നാണ് ഇവർ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.അടൂർ പ്രകാശിനെതിരെ കടുത്ത ആരോപണങ്ങളാണ് കത്തിൽ ഉന്നയിച്ചിരിക്കുന്നത്.2019-ലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന മോഹൻരാജിനെ പരാജയപ്പെടുത്താൻ പരസ്യമായി രംഗത്തിറങ്ങിയെന്നും സ്ഥാനാർഥികളാകാൻ യോഗ്യരായവർ നിരവധിയുണ്ടായിട്ടും റോബിൻ പീറ്ററിന് വേണ്ടി അവരുടെ അവസരം ഇല്ലാതാക്കുകയാണ് പ്രകാശ് ചെയ്യുന്നതെന്നും കത്തിൽ ആരോപിക്കുന്നു. അടൂർ പ്രകാശിനെ നിയന്ത്രിക്കണമെന്നും കോന്നിയിലെ പാർട്ടിയെ പ്രകാശിൽ നിന്നും രക്ഷിക്കണമെന്നും കത്തിൽ അഭ്യർഥിക്കുന്നു. സ്ഥാനാർഥിയാകാൻ യോഗ്യരായവരുടെ പട്ടികയും കത്തിനോടൊപ്പം നൽകിയിട്ടുണ്ട്. ഡിസിസി നിർവാഹകസമിതി അംഗം യോഹന്നാൻ ശങ്കരത്തിൽ, കെപിസിസി അംഗം മാത്യു കുളത്തിങ്കൽ,ഡിസിസി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു, മാത്യുചെറിയാൻ, എം വി ഫിലിപ്പ്, റെജി പൂവത്തൂർ, എം എസ്‌ പ്രകാശ് എന്നിവരാണ് ഒപ്പുവച്ചിരിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top