16 April Friday

വാഹന പണിമുടക്ക് പൂർണം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021

 പത്തനംതിട്ട

ഇന്ധനവില വർധനവിനെതിരെ സംയുക്ത യൂണിയനുകൾ നടത്തിയ മോട്ടോർ വാഹന പണിമുടക്ക് ജില്ലയിൽ ഹർത്താൽ പ്രതീതി ഉളവാക്കി. തിരുവല്ലയിൽ മിക്ക കടകളും അടഞ്ഞുകിടന്നു. പണിമുടക്കിനെ തുടർന്ന് തൊഴിലാളികൾ  പ്രകടനം നടത്തി. പ്രതിഷേധയോഗം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ട്രേഡ് യൂണിയൻ നേതാക്കളായ സുധീഷ് വെൺപാല, ആർ മനു, ഹരി പി നായർ, ഒ വിശ്വംഭരൻ എന്നിവർ സംസാരിച്ചു
മല്ലപ്പള്ളിയിൽ ഓട്ടോ ടാക്‌സി ആൻഡ്‌ ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ ഓട്ടോറിക്ഷ കെട്ടിവലിച്ച്‌ പ്രകടനം നടത്തി. സിഐടിയു ഏരിയ സെക്രട്ടറി കെ കെ സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഓട്ടോ ടാക്‌സി തൊഴിലാളി യൂണിയൻഏരിയാ പ്രസിഡന്റ് ബിജു വർഗീസ് അധ്യക്ഷനായി. കെ ആർ വത്സരാജ്, ആർ സുജിത് എന്നിവർ സംസാരിച്ചു. റാന്നി ഇട്ടിയപ്പാറയിൽ പ്രകടനവും യോഗവും ഓട്ടോ ടാക്സി തൊഴിലാളി യുണിയൻ സിഐടിയു സംസ്ഥാന കമ്മറ്റിയംഗം പി ആർ പ്രസാദ് ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി നിയോജക മണ്ഡലം പ്രസിഡന്റ് എ ജി ആനന്ദൻ പിള്ള അദ്ധ്യക്ഷനായി. മോനായി പുന്നൂസ്, അജയൻ എസ് പണിക്കർ, ആർ സുരേഷ്, ചാൾസ്,ജോജൻ എന്നിവർ സംസാരിച്ചു.
പത്തനംതിട്ടയിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽ കുമാർ ഉത്ഘാടനം ചെയ്തു. ഗിരീഷ്‌കുമാർ അഴൂർ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top