പത്തനംതിട്ട
താഴെ വെട്ടിപ്പുറം ചാങ്ങേത് ആയുർവേദ ആശുപത്രി ജങ്‌ഷനിൽ അനുമതിയില്ലാതെ നിർമാണം തുടങ്ങിയ പാലത്തിന്റെ പണി ഇറിഗേഷൻ വകുപ്പും റവന്യു വകുപ്പും ഇടപെട്ട് തടഞ്ഞു. സ്വകാര്യ വ്യക്തി ബന്ധപെട്ട സർക്കാർ അനുമതി ഇല്ലാതെ രാവിലെ തന്നെ വേഗത്തിൽ പണി ആരംഭിക്കുന്നത് കണ്ട നാട്ടുകാർ ആണ് അധികൃതരെ വിവരം അറിയിച്ചത്. പാലത്തിന്റെ നിർമാണം നടത്തുന്നതിന് ആവശ്യമായ രേഖകൾ സർക്കാരിൽ സമർപ്പിച്ചിരുന്നു എന്നാണ് ഉടമസ്ഥർ പറയു്ന്നത്. എന്നൽ റവന്യൂ വകുപ്പ് അധികാരികൾ സ്ഥലത്ത് എത്തി സ്ഥലനിർണയം നടത്തിയതിന് ശേഷം ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പണികൾ നടത്തേണ്ടത്. എന്നാൽ ഇവരുടെ അനുമതിയില്ലാതെ തന്നെ രാവിലെ പാലത്തിന് നിർമാണം ആരംഭിച്ചു. മുൻപ് ഇറിഗേഷൻ വകുപ്പിന് അപേക്ഷ നൽകിയിരുന്നു. അതിന് തിരുവനന്തപുരത്ത് ഓഫീസിൽ നിന്നും അനുമതി ലഭിക്കുകയും പത്തനംതിട്ട എക്സിക്യൂട്ടീവ് ഓഫീസിൽനിന്ന് കരാറും വെച്ചിരുന്നു. എന്നാൽ റവന്യൂ വകുപ്പ് അധികൃതർ നിർമാണത്തിന് അനുമതി നൽകിയിരുന്നില്ല. തുടർന്ന് നിർമാണം തടഞ്ഞു.
ഒരേ സ്ഥലത്ത് തന്നെയാണ് നാലാമത്തെ പാലം പണിയുവാൻ ശ്രമിക്കുന്നത്. മൂന്ന് പാലം നിലവിൽ ഉണ്ട്. നീരൊഴുക്ക് ഉള്ള തോടാണ് ഒഴുകുന്നത്. എന്നാൽ തോട് ഇപ്പോ പാലം പണിനടക്കുന്ന സ്ഥലത്ത് വരെയേ കാണാനാകു. മുമ്പോട്ട് ഒഴുകുന്നുമില്ല. പല സ്ഥലങ്ങളിലും തോടിന് വീതി നന്നേ കുറവാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..