15 October Tuesday

മങ്ങാരം സ്കൂളിലും മാന്തുകയിലും ഉല്ലാസ ഗണിതം

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019

 പന്തളം 

സർവശിക്ഷാ അഭിയാൻ പന്തളം  ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഉല്ലാസ ഗണിതം പ്രവർത്തന പദ്ധതിക്ക് 
മങ്ങാരം സ്കൂളിലും മാന്തുക സ്കൂളിലും  തുടക്കമായി. മങ്ങാരം ഗവ.  യുപി സ്കൂളില്‍   പന്തളം നഗരസഭ അദ്ധ്യക്ഷ ടി കെ സതി ഉദ്‌ഘാടനം ചെയ്‌തു.സ്കൂള്‍ മനേജിങ്‌ കമ്മിറ്റി ചെയര്‍മാന്‍ ബി മനോജ് കുമാര്‍ അദ്ധ്യക്ഷനായി. കമ്മിറ്റി അംഗം കെ എച്ച്  ഷിജു,  പ്രഥമാദ്ധ്യാപിക ഡി രജിത, പന്തളം ബിആര്‍സി കോ ഒഡിനേറ്റര്‍ ഷെമി ബാനു, കെ ലത, സ്കൂള്‍ കോ ഓഡിനേറ്റര്‍ നിഷ എസ് റഹ്മാന്‍,മാതൃ സമിതി പ്രസിഡന്റ്‌ രമ്യ സുരേന്ദ്രന്‍,സ്റ്റാഫ് സെക്രട്ടറി പി കൃഷ്ണന്‍ നായര്‍  എന്നിവർ സംസാരിച്ചു
മാന്തുക ഗവ. യു പി സ്കൂളിൽ ഗണിത കേളികൾക്ക് ആവശ്യമായ വിവിധ തരം ഉപകരണങ്ങളും ടോക്കണുകളും സമഗ്ര ശിക്ഷ കേരള സ്കൂളിൽ ലഭ്യമാക്കി. പ്രഥാനാദ്ധ്യാപകൻ സുദർശനൻ പിള്ള,  നിഷ, ശ്രീജ കർത്ത, ഹണി എന്നിവർ  നേതൃത്വം നൽകി.
 
 
പ്രധാന വാർത്തകൾ
 Top