11 August Tuesday

59 സമ്പർക്കം

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020
സ്വന്തം ലേഖകൻ
പത്തനംതിട്ട
ജില്ലയിൽ ശനിയാഴ്‌ച 85 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
12 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 59 പേർ സമ്പർക്കത്തിലൂടെ ബാധിച്ചവരുമാണ്. ചങ്ങനാശേരി ക്ലസ്റ്ററുമായി ബന്ധപ്പെട്ട് കോട്ടാങ്ങൽ കേന്ദ്രീകരിച്ചും, കുറ്റപ്പുഴ കേന്ദ്രീകരിച്ചും ഓരോ ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1532 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 673 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയിൽ ഇതുവരെ രണ്ടു പേർ മരണമടഞ്ഞു. ശനിയാഴ്‌ച 42 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1061 ആണ്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top