30 November Monday

മുങ്ങിമരണമാണെന്ന് അംഗീകരിച്ച് സംസ്‌കാരം നടത്തില്ലെന്ന്‌ ബന്ധുക്കൾ

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020
 
പത്തനംതിട്ട
പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നതു പോലെ  മുങ്ങിമരണമാണെന്ന് അംഗീകരിച്ച് തന്റെ ഭർത്താവിന്റെ സംസ്‌കാരം നടത്തില്ലെന്ന്, കഴിഞ്ഞ ദിവസം വനപാലകരുടെ കസ്‌റ്റഡിയിലിരിക്കെ കിണറ്റിൽ മരിച്ചനിലയിൽ  കാണപ്പെട്ട മത്തായിയുടെ ഭാര്യ ഷീബയും ബന്ധുക്കളും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ചിറ്റാറിലെ കുടപ്പനയിൽ വനംവകുപ്പ്‌ സ്ഥാപിച്ച  കാമറ തകർത്തെന്ന്‌ ആരോപിച്ചാണ്‌‌  വനപാലകർ മത്തായിയെ കസ്‌റ്റഡിയിലെടുത്തത്‌.  താനും രണ്ട് കുഞ്ഞുങ്ങളും അടക്കം ഒമ്പതംഗ കുടുംബമാണ് അനാഥമായിരിക്കുന്നത്‌.  നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് കസ്റ്റഡിയിലെടുത്തതെന്നും വനപാലകരുടെ നടപടികൾ  ദുരൂഹത നിറഞ്ഞതാണെന്നും  അഭിഭാഷൻ ജോണി കെ ജോർജ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്‌റ്റ്‌മോർട്ടം  നടത്തി  ബന്ധുക്കൾക്ക് വിട്ടുനൽകി.  മൃതദേഹം  റാന്നിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌. 
ഭാര്യയുടെയും അമ്മയുടെയും മുമ്പിൽനിന്നാണ്‌‌ ഏഴംഗ വനപാലകസംഘം മത്തായിയെ കസ്റ്റഡിയിലെടുത്തത്.  മത്തായിയുടെ മരണം അംഗീകരിക്കാൻ ഇപ്പോഴും തങ്ങൾക്കാകില്ല. വനപാലകരാണ് തന്റെ ഭർത്താവിന്റെ മരണത്തിനുത്തരവാദികളെന്ന്‌ ഷീബ ആരോപിച്ചു. സഹോദരൻ വിൽസണും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top