17 September Tuesday

ഇന്ന് സ്മരണകളുയരും

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019

 പന്തളം

പന്തളം രക്തസാക്ഷിദിനം വെള്ളിയാഴ്ച പന്തളത്ത് ആചരിക്കും. പന്തളം രക്തസാക്ഷികളായ ഭാനുവിന്റെയും നാരായണപിളളയുടെയും 46–ാമത് അനുസ്മരണ പരിപാടികളോടനുബന്ധിച്ച് വൈകിട്ട് 5ന് നടക്കുന്ന പൊതുസമ്മേളനം  വ്യവസായ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും.  ഭക്ഷ്യക്ഷാമത്തിനെതിരെ 1973 ആഗസ്റ്റ് 2ന് പന്തളത്ത് നടന്ന പ്രകടനത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് സിപിഐ എമ്മിന്റെ മുന്നണി പോരാളികളായിരുന്ന ഭാനുവും നാരായണപിളളയും ധീര രക്തസാക്ഷിത്വം വരിച്ചത്. 
വെടിവെപ്പ് നടന്ന കുരമ്പാല അമ്പലത്തിനാൽ ചൂര ജങ്ഷനിൽ വെള്ളിയാഴ്ച രാവിലെ 9ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പതാകഉയർത്തും.  പുഷ്പാർച്ചനയ്ക്ക് ശേഷം മുടിയൂർക്കോണത്തുളള പന്തളം രക്തസാക്ഷി മണ്ഡപത്തിലേക്ക് സിപിഐ എം പന്തളം ഏരിയാ കമ്മിറ്റിയംഗം സി രാഗേഷ് ക്യാപ്റ്റനായി വാഹന റാലി നടക്കും. പന്തളം രക്തസാക്ഷി മണ്ഡപത്തിൽ എഴുപത്തി മൂന്നിലെ സമരത്തിന് നേതൃത്വം നൽകിയ മുതിർന്ന നേതാവ് പി കെ കുമാരൻ പതാക ഉയർത്തും. ഇവിടെയും പുഷ്പാർച്ചന നടക്കും.  വൈകിട്ട് 5ന് പന്തളം മെഡിക്കൽ മിഷൻ ജങ്ഷനിൽ നിന്ന് സംയുക്ത പ്രകടനം നടക്കും. പന്തളം പഞ്ചായത്ത് ബസ്റ്റാൻഡിൽ പൊതുസമ്മേളനം ചേരും. സ്വാഗതസംഘം ചെയർമാൻ കെപിസി കുറുപ്പ് അധ്യക്ഷനാകും. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top