22 February Friday

കർഷക സംഘം ജില്ലാ ജാഥകൾ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018

 പന്തളം/തിരുവല്ല

കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിലുള്ള ജില്ലാ പ്രചാരണ ജാഥകൾക്ക് ആവേശകരമായ തുടക്കം. ആഗസ്ത് ഒമ്പതിന്റെ ജയതിൽനിറയ്ക്കൽ സമരം, സെപ്തംബർ അഞ്ചിന്റെ പാർലമെന്റ് മാർച്ച് എന്നിവയുടെ പ്രചാരണാർഥമാണ് വാഹന ജാഥകൾ നടത്തുന്നത്. ജാഥകൾ വ്യാഴാഴ്ചയും തുടരും.
ജില്ലാ സെക്രട്ടറി ആർ തുളസീധരൻപിള്ള ക്യാപ്റ്റനായ  തെക്കൻമേഖലാ ജാഥ പന്തളത്തുനിന്നും ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത് ക്യാപ്റ്റനായ വടക്കൻമേഖല ജാഥ പരുമലയിൽനിന്നും ബുധനാഴ്ച ആരംഭിച്ചു.   
തെക്കൻമേഖലാ ജാഥ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറാർ പ്രൊഫ കെ കൃഷ്ണപിള്ള അധ്യക്ഷനായി. വൈസ് ക്യാപ്റ്റൻമാരായ കെ ജി വാസുദേവൻ, ആർ രാജേന്ദ്രൻ, ജാഥാമേനാജർ പി ഷംസുദീൻ, അംഗങ്ങളായ എ ജി ഉണ്ണികൃഷ്ണൻ, പി ആർ പ്രദീപ്, ലസിതാനായർ, ജി പൊന്നമ്മ, സിപിഐ എം പന്തളം ഏരിയ ആക്ടിങ് സെക്രട്ടറി ഇ ഫസൽ എന്നിവർ സംസാരിച്ചു. പന്തളം ഏരിയ സെക്രട്ടറി പി കെ വാസുപിള്ള സ്വാഗതം പറഞ്ഞു. 
തുടർന്ന് ജാഥ തുമ്പമൺ, പറപ്പെട്ടി, പഴകുളം, അടൂർ, വടക്കടത്തുകാവ, കടമ്പനാട്, ഏഴംകുളം, ഇളമണ്ണൂർ, കലഞ്ഞൂർ, കൊടുമൺ, വള്ളിക്കോട്, പൂങ്കാവ്, പത്തനതിട്ട എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ഓമല്ലൂരിൽ സമാപിച്ചു.
വടക്കൻ മേഖലാ ജാഥ പരുമലയിൽ കർഷകസംഘം സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ഷിബു വർഗീസ് അധ്യക്ഷനായി. വൈസ് ക്യാപ്റ്റൻ അഡ്വ. കെ പ്രകാശ്ബാബു, കർഷകസംഘം ഏരിയ സെക്രട്ടറി അഡ്വ. ജെനുമാത്യു, പ്രൊഫ. എം കെ മധുസൂദനൻനായർ, ജാഥാംഗങ്ങളായ ജി വിജയൻ, ശ്രീരേഖ ജി നായർ, കോമളം അനിരുദ്ധൻ, പ്രൊഫ. ജേക്കബ് ജോർജ്, ജിജി മാത്യു, എം ജി മോൻ, പ്രൊഫ. എ ലോപ്പസ്, തങ്കമണി നാണപ്പൻ, എൽസി സെക്രട്ടറി ടി കെ സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. 
തുടർന്ന് നിരണം, പൊടിയാടി, മേപ്രാൽ, തിരുവല്ല ടൗൺ, കുറ്റൂർ, വള്ളംകുളം, കവിയൂർ, കുന്നന്താനം, ചെങ്ങരൂർ, മല്ലപ്പള്ളി, ആനിക്കാട്, വായ്പൂര്, എഴുമറ്റുർ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം വെണ്ണിക്കുളത്ത് സമാപിച്ചു.
വള്ളംകുളത്ത് സിപിഐ എം ഏരിയ സെക്രട്ടറി പി സി സുരേഷ്കുമാർ, പ്രൊഫ. എം കെ മധുസൂദനൻ നായർ, ജിജി മാത്യു, കെ എൻ രാജപ്പൻ, കവിയൂരിൽ കെ സോമൻ, വി കെ ശ്രീകുമാർ, സി കെ രാജശേഖരകുറുപ്പ്, പ്രൊഫ. ജേക്കബ് ജോർജ് എന്നിവരും സംസാരിച്ചു.
തെക്കൻ മേഖലാ ജാഥ വ്യാഴാഴ്ച ചെന്നീർക്കരയിൽ നിന്ന് ആരംഭിച്ച് പെരുന്നാട്ടിലും വടക്കൻ മേഖലാ ജാഥ പുല്ലാട്ടുനിന്ന് ആരംഭിച്ച് ആറന്മുളയിലും സമാപിക്കും. 
കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നയങ്ങൾ അവസാനിപ്പിക്കുക, കാർഷികോൽപ്പന്നങ്ങൾക്ക് ഉൽപ്പാദന ചെലവും അതിന്റെ 50 ശതമാനവും ചേർത്ത് താങ്ങുവില നിശ്ചയിക്കുക, റബർ വിലതകർച്ചയ്ക്ക് പരിഹാരം കാണുക, ചിരട്ടപ്പാൽ ഉൾശപ്പശടയുള്ള റബറ ഇറക്കുമതി നിർത്തലാക്കുക, ഇടത്തരം ‐ ദരിദ്ര കർഷകരുശട കാർഷിക കടം എഴുതി തള്ളുക, കൈവശ കൃഷിക്കാർക്ക്ള പട്ടയം അനുവദിക്കുക, പലശരഹിത കാർഷിക വായ്പ അനുവദിക്കുക, പെട്രോൾ ‐ ഡീസൽ ‐ പാചകവാതക വിലവർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആഗസ്ത് ഒമ്പതിന്റെ കർഷക ധർണ.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top