14 August Friday

തൊഴിൽ അന്വേഷകർ ഓൺലൈൻ സേവനം പ്രയോജനപ്പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

 

പത്തനംതിട്ട
വിവിധ ആവശ്യങ്ങൾക്കായി തൊഴിൽ അന്വേഷകർ എംപ്ലോയ്‌മെന്റ്   എക്‌സ്‌ചേഞ്ചുകളിൽ  എത്തുന്നത് കോവിഡ് രോഗ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി പരിമിതപ്പെടുത്തുന്നതിന്  ഓൺലൈൻ സേവനങ്ങൾ ഏർപ്പെടുത്തി.  എംപ്ലോയ്‌മെന്റ്    എക്‌സ്‌ചേഞ്ചുകളിൽനിന്ന്‌ നൽകുന്ന  രജിസ്‌ട്രേഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ് കൂട്ടിച്ചേർക്കൽ തുടങ്ങിയ എല്ലാ സേവനങ്ങളും www.eemployment.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.  അസൽ സർട്ടിഫിക്കറ്റുകൾ അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 90 ദിവസത്തിനകം   ഹാജരാക്കിയാൽ മതിയാകും.  2019  ഡിസംബർ 20ന് ശേഷം ജോലിയിൽനിന്ന് നിയമാനുസൃതം  വിടുതൽ ചെയ്യപ്പെട്ട്  ഡിസ്ചാർജ്  സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാർഥികൾക്ക്  ആഗസ്‌ത്‌ 27 വരെ സീനിയോറിറ്റി നിലനിർത്തി വിടുതൽ സർട്ടിഫിക്കറ്റ് ചേർത്ത്  നൽകും. 2020 ജനുവരി  മുതൽ  ജൂൺ വരെയുള്ള  മാസങ്ങളിൽ  രജിസ്‌ട്രേഷൻ പുതുക്കേണ്ടവർക്ക്   ആഗസ്‌ത്‌ വരെ   അവസരം ലഭിക്കും. എസ്എസ്എൽസി ഫലം ലഭ്യമായ  സാഹചര്യത്തിൽ രജിസ്‌ട്രേഷന് ഓൺലൈൻ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.  ഫോൺ:04682222745.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top