12 August Wednesday

ഇത്‌ അറപ്പുരക്കലെ സുകൃതം

ബാബു തോമസ്‌Updated: Thursday Jul 2, 2020

അറപ്പുരക്കലെ ഡോക്ടർമാർ കുടുംബാംഗങ്ങളോടൊപ്പം

 

കോഴഞ്ചേരി
ഗ്രാമീണ ജീവിതത്തെ രോഗമുക്തമാക്കാനുള്ള അറപ്പുരക്കൽ കടുംബത്തിന്റെ സേവനത്തിന് ഇത് എഴുപത്തിരണ്ടാം വർഷം. മൂന്നു തലമുറകളായി മുത്തച്ഛനും മക്കളും ചെറുമക്കളും ഡോക്ടർന്മാർ. മാലക്കര സെന്റ്‌ തോമസ് ആശുപത്രി സ്ഥാപകനായ ഡോ. എ കെ ചെറിയാന്റെ പിൻമുറക്കാരാണ് ഒരു നിയോഗം പോലെ ആതുര ശുശ്രൂഷകരായി തുടരുന്നത്. 
ഇൻഡ്യൻ സൈന്യത്തിലെ ക്യാപ്റ്റനായിരുന്ന ഡോ.എ കെ ചെറിയാൻ 1948 ലാണ് പ്രഥമ സ്വകാര്യ ആശുപത്രി മാലക്കരയിൽ ആരംഭിച്ചത്. ഇദ്ദേഹത്തിന്റെ മകൻ എ ചെറിയാനും ഭാര്യ ഡോ. രാജമ്മ ചെറിയാനുമായിരുന്നു പിന്നീട് പിതാവിന്റെ ഭൗത്യം ഏറ്റെടുത്തത്. പാരമ്പര്യം തുടരാൻ മൂന്നു മക്കളെയും ഡോക്ടർമാരാക്കി. മരുമക്കളും ഡോക്ടർമാരായതോടെ അറപ്പുരക്കൽ തറവാട്ടിലെ മൂന്നു തലമുറയും ഡോക്ടേഴ്സ് കുടുബമായി .
ആശുപത്രി ഡയറക്ടർ ഡോ. ചാർലി ചെറിയാൻ, യുകെ നാഷണൽ ഹെൽത്ത് സർവീസിലെ പീഡിയാട്രീഷൻ ഡോ.എലിസബത്ത് ലിസ ചെറിയാൻ, കോടുകൂളഞ്ഞി സഞ്‌ജീവിനി ആശുപത്രിയിലെ റേഡിയോളജിസ്റ്റ് ഡോ.ലിൻസാ സക്കറിയ ചെറിയാൻ എന്നിവരാണ് ഈ തലമുറയിലെ ഡോക്ടർ മക്കൾ. മാലക്കര സെന്റ്‌ തോമസിലെ ഇഎൻടി സർജൻ ഡോ.സലീന ചെറിയാൻ, യുകെ നാഷണൽ ഹെൽത്ത് സർവീസിലെ റേഡിയോളജിസ്റ്റ് ഡോ.ജേക്കബ് ഉമ്മൻ, പരുമല ഹോസ്പിറ്റലിലെ ഓർത്തോപീഡിക് സർജൻ ഡോ.മാത്യു വർഗീസ് എന്നിവർ മരുമക്കളാണ്.
മുച്ചിറി, മുറിയണ്ണാക്ക് രോഗബാധിതർക്ക് 2013 മുതൽ ഇവർ മാലക്കര ആശുപത്രിയിൽ സൗജന്യചികിൽസയും ശസ്ത്രക്രിയയും നടത്തി വരികയാണ്.ഇത്തരം രോഗ ചികിൽസ കഴിഞ്ഞ കുട്ടികളുടെ വിദ്യാഭ്യാസവും പുനരധിവാസവും ഇവർ നടത്തുന്നു. സ്വീഡീഷ് ജീവകാരുണ്യ സംഘടനയുടെ സഹായത്തോടെയാണ് രോഗികളുടെ കൂട്ടിരിപ്പുകാരുടെ കൂടി ഭക്ഷണവും, വണ്ടിക്കൂലിയും മാലക്കര ആശുപത്രിക്കാർ നൽകുന്നത്. ഇതും സാധാരണക്കാരായ രോഗികൾക്ക്  സ്വാന്തന സ്പർശമാണ്.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top