18 June Friday

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ പ്രതിഷേധ സമരം

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

 പത്തനംതിട്ട

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌  ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർ എൻഎസ്‌എഎ (-സിഐടിയു) നേതൃത്വത്തിൽ പ്രതിഷേധ  സമരം സംഘടിപ്പിച്ചു. 
ദേശീയ സമ്പാദ്യ പദ്ധതി  സംരക്ഷിക്കുക, ഏജന്റുമാരെ തപാൽ വകുപ്പിന് കീഴിലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ആർഡി അക്കൗണ്ടുകൾക്ക്  പിഴപലിശ ഡിസംബർ 31 വരെ ഒഴിവാക്കുക തുടങ്ങിയ  ആവശ്യങ്ങൾ ഉന്നയിച്ച് കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരുന്നു സമരം.
കുമ്പഴവടക്ക്‌ പോസ്‌റ്റോഫീസിന്‌  മുന്നിൽ നടന്ന ധർണ സിഐടിയു  ജില്ലാ പ്രസിഡന്റ  കെ സി രാജഗോപാലൻ ഉദ്‌ഘാടനം ചെയ്തു. മഹിളാ പ്രധാന ഏജന്റ്‌സ്‌ അസോസിയേഷൻ(സിഐടിയു) ജില്ലാ കമ്മിറ്റി അംഗം ശ്രീകുമാരി അധ്യക്ഷയായി. നിർമാണ തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം ജെ രവി, ലിസി എന്നിവർ സംസാരിച്ചു.
കലഞ്ഞൂർ പോസ്‌റ്റോഫീസിന്‌ മുന്നിൽ നടന്ന സമരം യൂണിയൻ ജില്ലാ സെക്രട്ടറി ഉഷാകുമാരി ഉദ്‌ഘാടനം ചെയ്‌തു. ബീനാ രഞ്‌ജൻ അധ്യക്ഷയായി. ആലീസ്‌ രാജു, മറിയാമ്മ സ്‌റ്റീഫൻ, ശ്യാമളകുമാരി, എം കെ ലീലാമണി എന്നിവർ സംസാരിച്ചു.
കൂടൽ പോസ്‌റ്റോഫീസിന്‌ മുന്നിൽ  നടന്ന സമരം ഓട്ടോ–-ടാക്‌സി തൊഴിലാളി യൂണിയൻ കൊടുമൺ ഏരിയ സെക്രട്ടറി എസ്‌ രാജേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. ശകുന്തള അധ്യക്ഷയായി. വൈ ബേബി, പി അംബിക, രാധാമണി, വി കെ രാജമ്മ, ആർ അംബിക എന്നിവർ സംസാരിച്ചു. 
റാന്നി ഹെഡ് പോസ്‌റ്റോഫീസിന്‌  മുമ്പിൽ നടത്തിയ  ധർണ  സിപിഐ എം എരിയ സെക്രട്ടറി പി ആർ പ്രസാദ് ഉദ്ഘാടനം ചെയ്തു.
 ഗീതാഭായി അധ്യക്ഷയായി. പി ജി പ്രേമ, ശശികല, വൽസലകുമാരി എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top