08 August Saturday

മേപ്രാലിൽ സ്വപ്‌നഭവനം യാഥാർഥ്യമായി

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

സ്വപ്‌നഭവന പദ്ധതിയിൽ സിപിഐ എം മേപ്രാലിൽ നിർമിച്ച വീടിന്റെ താക്കോൽ സുമതി പത്രോസിന് സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് കൈമാറുന്നു

 തിരുവല്ല

സിപിഐ എം മേപ്രാലിൽ നിർമിച്ച സ്വപ്നഭവന പദ്ധതി യാഥാർഥ്യമായി.... 11 ലക്ഷം രൂപ ചെലവിൽ നിർമിച്ച വീട് വിധവയായ സുമതി പത്രോസിന് സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് കൈമാറി. ബുധനാഴ്ച രാവിലെ മുണ്ടപ്പള്ളിയിൽ നടന്ന താക്കോൽദാന ചടങ്ങിൽ തിരുവല്ല ഏരിയ കമ്മിറ്റി അംഗം ടി ഡി മോഹൻദാസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനന്തഗോപൻ, ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആർ സനൽകുമാർ, ഏരിയ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി ആന്റണി, ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ.ആർ മനു, അഡ്വ.ജനു മാത്യു, ലോക്കൽ കമ്മിറ്റി സെക്രട്ടറി സി കെ പൊന്നപ്പൻ എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top