14 August Friday

രോഗബാധിതർ 6, മുക്തരായവർ 5

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

 

പത്തനംതിട്ട 
ബുധനാഴ്‌ച  ആറു പേർക്കുകൂടി  കോവിഡ്-19 സ്ഥിരീകരിച്ചതോടെ  ജില്ലയിൽ നിലവിൽ  186 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 178 പേർ ജില്ലയിലും എട്ടു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതു കൂടാതെ ആലപ്പുഴ ജില്ലയിൽ നിന്നുമുളള ഒരാൾ പത്തനംതിട്ടയിൽ ചികിത്സയിലുണ്ട്‌.
ഇതുവരെ ആകെ 296 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ജില്ലയിൽ അഞ്ചു പേരാണ്‌ രോഗമുക്തരായത്‌. ആകെ രോഗമുക്തരായവരുടെ  എണ്ണം 109 ആണ്. 
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 84 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ആറു പേരും, അടൂർ ജനറൽ ആശുപത്രിയിൽ മൂന്നു പേരും, റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 69 പേരും, പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 26 പേരും ഐസൊലേഷനിലുണ്ട്.
സ്വകാര്യ ആശുപത്രികളിൽ എട്ടു പേർ ഐസൊലേഷനിലുണ്ട്. ജില്ലയിൽ ആകെ 196 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിലാണ്. ബുധനാഴ്‌ച  പുതുതായി 14 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ 115 സമ്പർക്കങ്ങൾ നിരീക്ഷണത്തിലുണ്ട്. ആകെ 5340 പേർ നിരീക്ഷണത്തിലാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ തിരിച്ചെത്തിയ 2558 പേരും വിദേശത്തുനിന്ന്‌ തിരിച്ചെത്തിയ 2667 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്ന്‌ ഇന്നലെ തിരിച്ചെത്തിയ 128 പേരും, മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 129 പേരും ഇതിൽ ഉൾപ്പെടുന്നു.
തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 137 കോവിഡ് കെയർ സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവയിൽ നിലവിൽ 1440 പേർ താമസിക്കുന്നുണ്ട്.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top