25 August Sunday

ബിഎസ‌്എൻഎൽ കരാർ തൊഴിലാളികൾ മാർച്ച‌് നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019

 പത്തനംതിട്ട

ബിഎസ‌്എൻഎൽ സിസിഎൽയുന്റെ (സിഐടിയു) നേതൃത്വത്തിൽ കരാർ തൊഴിലാളികൾ ജില്ലാ ജനറൽ മാനേജരുടെ ഓഫീസിലേക്ക‌് മാർച്ച‌ും ധർണയും നടത്തി. കരാർ തൊഴിുലാളികളുടെ അഞ്ച‌് മാസത്തെ വേതന കുടിശിക നൽകുക, അന്യായമായി പിരിച്ചവിടൽ നടപടി ഉപേക്ഷിക്കുക, വർദ്ധിപ്പിച്ച വേതനം നൽകുക, 2019 ഫെബ്രുവരിയിലെ ഒത്തുതീർപ്പ‌് വ്യവസ‌്ഥകൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച‌്. ജനറൽ മാനേജരുടെ ഓഫീസിന‌് മുന്നിൽ നടന്ന ധർണ സിഐടിയു ജില്ലാ കമ്മിറ്റിയംഗം അഡ്വ. ജനു മാത്യു ഉദ‌്ഘാടനം ചെയ‌്തു. സിസിഎൽയു സംസ്ഥാന സെക്രട്ടറി എൻ ആർ സോമശേഖരൻ നായർ, എഐബിഡിപി ജില്ലാ സെക്രട്ടറി എംജിഎസ‌് കുറുപ്പ‌് എന്നിവർ സംസാരിച്ചു. മാർച്ചിന‌് യൂണിയൻ ജില്ലാ സെക്രട്ടറി കെ സന്തോഷ‌്, പി ജി ജയൻ മേരി മാത്യു, അജികുമാർ, എസ‌് ഗിരീഷ‌് എന്നിവർ നേതൃത്വം നൽകി.
 
 
പ്രധാന വാർത്തകൾ
 Top