14 July Tuesday

താഴെവെട്ടിപ്പുറത്ത്‌ രണ്ടര ഏക്കറിൽ കൃഷി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

താഴെവെട്ടിപ്രം പൂവൻപാറയിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും വീണാ ജോർജ്‌ എംഎൽഎയും ചേർന്ന് മരച്ചീനി തണ്ട് നട്ട് കൃഷി ഉദ്‌ഘാടനം ചെയ്യുന്നു

 പത്തനംതിട്ട

ലോക്ക്ഡൗൺ കാലത്ത് പത്തനംതിട്ട നഗരസഭ 12–-ാം വാർഡിൽ  താഴെവെട്ടിപ്പുറത്ത്‌  സിപിഐ എം നേതൃത്വത്തിൽ തുടങ്ങിയ കൃഷി വ്യാപകമാകുന്നു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി തരിശുകിടന്ന രണ്ടര ഏക്കറോളം ഭൂമിയിലാണ്‌ മരച്ചിനി, വാഴ, ചീമച്ചേമ്പ്‌ തുടങ്ങിയ കാർഷിക വിളകൾ നട്ടത്‌. രണ്ടായിരത്തോളം  മരച്ചീനി നട്ടിട്ടുണ്ട്‌.   സിപിഐ എം  ജില്ലാ സെക്രട്ടറി  കെ പി ഉദയഭാനു നടീൽ ഉദ്‌ഘാടനം ചെയ്‌തു.  വീണ ജോർജ് എംഎൽഎ, കർഷക സംഘം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഓമല്ലൂർ ശങ്കരൻ , ഏരിയ സെക്രട്ടറി എം സജികുമാർ, ലോക്കൽ സെക്രട്ടറി കെ അനിൽ കുമാർ, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ശരത് ശശിധരൻ, ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി അരുൺ ചന്ദ്രൻ, കൗൺസിലർ വി ആർ ജോൺസൺ, തൊഴിലുറപ്പ്‌ തൊഴിലാളികൾ തുടങ്ങിയവർ സന്നിഹിതരായി.
പ്രധാന വാർത്തകൾ
 Top