14 July Tuesday

തണലിലും തണലായെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

 പത്തനംതിട്ട

ജില്ലാ ശിശുക്ഷേമ സമിതിയുടെ കുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രമായ തണലിലും കുട്ടികൾക്ക് ഫസ്റ്റ്‌ബെൽ ക്ലാസുകളൊരുക്കി. ഒന്നാംക്ലാസിൽ ഒരു കുട്ടിയും രണ്ടാംക്ലാസിൽ രണ്ട് കുട്ടികളുമാണ് തണലിൽ ഉള്ളത്. തണലിൽ വിദ്യാർഥികൾക്കുള്ള കൈറ്റ് വിക്ടേഴ്‌സ് ചാനൽ ലഭ്യമല്ലെന്ന വിവരം അധ്യാപകനായ പ്രശാന്ത് കുമാർ അധികൃതരെ അറിയിച്ചിരുന്നു. തുടർന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ രാജേഷ് എസ് വള്ളിക്കോട് ലാപ്‌ടോപ്പ് സൗകര്യം ഒരുക്കുകയും കുട്ടികൾക്കൊപ്പം ക്ലാസ് കേൾക്കുകയും തുടർ പ്രവർത്തന നിർദേശങ്ങൾ നൽകുകയും ചെയ്തു. ഒന്നാം ക്ലാസിന് രാവിലെ 10.30 മുതൽ 11 വരെയും രണ്ടാം ക്ലാസിന് 12.30 മുതൽ ഒന്നു വരെയുമായിരുന്നു പഠനം. കുട്ടികൾ എല്ലാവരും താൽപര്യത്തോടെ ക്ലാസിൽ പങ്കെടുത്തു. വീണാ ജോർജ് എംഎൽഎ തണലിലെത്തി കുട്ടികൾക്ക് ചൊവ്വാഴ്‌ച മുതൽ ടെലിവിഷനിൽ ക്ലാസ് കാണാനാവശ്യമായ ക്രമീകരണം ഒരുക്കാൻ നിർദേശം നൽകി.
പ്രധാന വാർത്തകൾ
 Top