14 July Tuesday

ഓൺലൈനിൽ സ്‌കൂൾ തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

 പത്തനംതിട്ട

ടിവി കാണുന്ന കൗതുകത്തോടെ കൈറ്റ് വിക്ടേഴ്‌സ് ചാനലിനു മുന്നിൽ ഇരുന്ന കുട്ടികൾക്ക് മുൻപിൽ നിർദേശങ്ങൾ എത്തിയപ്പോൾ അവരും ഒപ്പം ചേർന്നു. കഥകളുമൊക്കെയായി സധ്യാപകർ ചിരിച്ചുകളിച്ച്‌ ടിവിയിൽ നിറഞ്ഞപ്പോൾ കുട്ടികൾക്ക്‌ പഠനത്തിന്റെ രീതി തന്നെ മാറി. രണ്ടാം ക്ലാസുകാർക്ക് ആനിമേഷൻ രൂപത്തിലുള്ള ക്ലാസുകൾ ഒന്നാം ക്ലാസിലെ കഥാപാത്രങ്ങളെ മുൻനിർത്തിയായിരുന്നു.  കുട്ടികൾ ഉത്തരങ്ങൾ ടിവിക്ക് മുമ്പിൽ നിന്ന് വിളിച്ചു പറഞ്ഞ് പഠിച്ചു.
രാവിലെ പ്ലസ്‌ടു വിദ്യാർഥികൾക്കുള്ള ഇംഗ്ലീഷ് ക്ലാസോടെയാണ് തുടങ്ങിയത്. പുതുതായി എത്തിയ ഒന്നാം ക്ലാസുകാർക്ക് രാവിലെ 10.30ന് പഠനം ആരംഭിച്ചു. ശിശുസൗഹൃദപരമായ ക്ലാസുകളാണ് ഒന്നാം ക്ലാസിന് ഒരുക്കിയിരുന്നത്. 
സമഗ്ര ശിക്ഷാ അഭിയാൻ നേരത്തെ നടത്തിയ സർവേയിൽ 4819 കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യങ്ങളില്ല എന്ന്‌ കണ്ടെത്തിയിരുന്നു. ഈ കുട്ടികൾക്ക് പഠന സൗകര്യങ്ങൾ ഒരുക്കാനുള്ള നിർദേശങ്ങൾ  നൽകിയിരുന്നു. ഹെഡ്മാസ്റ്റർമാർ അതിന് അനുസൃതമായി പഠന സൗകര്യങ്ങൾ ഒരുക്കുന്നതിന് ശ്രമിച്ചു. പ്രധാന രണ്ട് സ്വകാര്യ ചാനൽ ദാതാക്കൾ ചാനൽ സംപ്രേഷണം ചെയ്യാത്തത് ചില കുട്ടികൾക്ക് പ്രയാസം ഉണ്ടാക്കി. ഈ ഒരാഴ്ച കാലത്തെ ക്ലാസുകൾ അടുത്തയാഴ്ച വീണ്ടും ആവർത്തിക്കുമെന്നതിനാൽ കുട്ടികൾക്ക് ക്ലാസ് നഷ്ടപ്പെടില്ല. ഈ ഒരാഴ്ചക്കാലം പഠന സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തുന്നത് അതത് ക്ലാസ് ടീച്ചർമാരാവും. സമഗ്ര ശിക്ഷയുടെ നേതൃത്വത്തിൽ വിദ്യാലയങ്ങൾ ഇതിന് ആവശ്യമായ പ്രവർത്തനങ്ങൾ ആരംഭിച്ചു. എല്ലാ സ്‌കൂളിൽനിന്നും വിവരങ്ങൾ ശേഖരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ നടന്നു വരുന്നു. അര മണിക്കൂർ വീതമുള്ള ക്ലാസുകളാണ് ഒരു ക്ലാസിലേക്ക് ഇപ്പോൾ സംപ്രേഷണം ചെയ്യുന്നത്. ക്ലാസുകൾ കാണാത്ത കുട്ടികളെ സ്‌കൂളിൽ എത്തിച്ച് ക്ലാസ് നൽകും.
പ്രധാന വാർത്തകൾ
 Top