11 October Friday
വിജ്ഞാന പത്തനംതിട്ട, ഉറപ്പാണ് തൊഴില്‍

ഹെല്‍പ്പ് ഡെസ്കുകള്‍ ഇന്ന് മുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

 

പത്തനംതിട്ട
വിജ്ഞാന പത്തനംതിട്ട,  ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ പഞ്ചായത്തിലും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഹെല്‍പ്പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കും.  
ശനിയാഴ്‌ച തിരുവല്ല മാര്‍ത്തോമാ കോളേജില്‍ നടക്കുന്ന തൊഴിൽമേളയോടനുബന്ധിച്ചാണ്‌ ഹെൽപ്പ്‌ ഡെസ്‌കുകൾ സംഘടിപ്പിച്ചിരിക്കുന്നത്‌. മുപ്പത്തിമൂവായിരത്തിലേറെ തൊഴില്‍ അവസരങ്ങള്‍ വിവിധ വിഭാഗത്തിലായി ലഭ്യമാക്കിയിരിക്കുന്ന ജോബ് ഡ്രൈവില്‍ മുപ്പതിലേറെ കമ്പനികള്‍ പങ്കെടുക്കും. എസ്എസ്എല്‍സി, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷന്‍, എൻജിനീയറിങ്ങ്, നഴ്സിങ്ങ്, ഒപ്റ്റൊമെട്രി യോഗ്യതയുള്ളവര്‍ക്കാണ്  തൊഴിൽമേള വഴി തൊഴിലവസരം സാധ്യമാക്കിയിട്ടുള്ളത്. ഡിഡബ്യുഎംഎസ്‌ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും, തൊഴിൽമേളയിൽ പങ്കെടുക്കുന്ന ഏതെങ്കിലും കമ്പനിയുടെ ഒരു തസ്തികയിലേക്കെങ്കിലും കുറഞ്ഞത് അപേക്ഷിക്കുകയും ചെയ്തവര്‍ക്കാണ്  തൊഴിൽമേളയിൽ പങ്കെടുക്കാന്‍ സാധിക്കുക. 
 ഒന്ന്, മൂന്ന് തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട്  അഞ്ച് വരെ ജില്ലയിലെ എല്ലാ പഞ്ചായത്താഫീസ്സിലും തൊഴിലന്വേഷകര്‍ക്ക് ഡിഡബ്യുഎംഎസ്‌ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനും, അവര്‍ക്ക് അനുയോജ്യമായ ഏതെങ്കിലും കമ്പനിയുടെ തസ്തികയിലേക്ക്  അപേക്ഷിക്കുന്നതിനുമുള്ള ഹെല്‍പ്പ് ഡെസ്‍കുകള്‍ പ്രവര്‍ത്തിക്കും. കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍, ആക്സിലിയറി റിസോര്‍സ്സ് പേര്‍സണ്‍സ്സ് , കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന  ഹെല്‍പ്പ് ഡെസ്‍കുകള്‍ എല്ലാ തൊഴിലന്വേഷകര്‍ക്കും അനുയോജ്യമായ തൊഴില്‍ കണ്ടെത്താൻ വേണ്ട സഹായം നല്‍കും. തുടര്‍ന്ന് എല്ലാ ആഴ്ചകളിലും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട്  അഞ്ച്‌ വരെ പത്തനംതിട്ട ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്താഫീസ്സിലും  ഹെല്‍പ്പ് ഡെസ്‍കുകള്‍ പ്രവര്‍ത്തിക്കും.
ജില്ലയിലെ അഞ്ച് ജോബ് സ്റ്റേഷനുകളിലും ഇതിന് ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള ജോബ്സ്റ്റേഷൻ സന്ദർശിക്കുകയോ വിളിക്കുകയോ ചെയ്യുക. തിരുവല്ല (പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്)- 8714699500, ആറന്മുള (കോഴഞ്ചേരി പഞ്ചായത്ത്‍ ഓഫീസ്)- 8714699495, കോന്നി (സിവില്‍ സ്റ്റേഷന്‍) - 8714699496, റാന്നി ( റാന്നി  ബ്ലോക്ക് പഞ്ചായത്ത്‍ ഓഫീസ്)- 8714699499, അടൂർ (പറക്കോട് ബ്ലോക്ക് പഞ്ചായത്ത്‍ ഓഫീസ്)- 8714699498.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top