28 September Tuesday

ബിജെപിക്ക് ബദലാകാൻ 
ഇടതുപക്ഷം മാത്രം:കോടിയേരി

സ്വന്തം ലേഖകൻUpdated: Sunday Aug 1, 2021

സിപി ഐ എം പി ബി അംഗം കോടിയേരി ബാലകൃഷ്ണൻ വി ആർ ശിവരാജൻ അനുസ്മരണ പ്രഭാഷണം ഓൺലെെനിൽ നടത്തുന്നു

കോന്നി
കോൺഗ്രസിന്റെയും ബിജെപിയുടെയും സാമ്പത്തികനയം ഒന്നാണെന്നും ബിജെപിക്ക് ബദലാകാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയുവെന്നും സിപി ഐഎം പി ബി അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിപിഐ എം  ജില്ലാ സെക്രട്ടറിയറ്റംഗമായിരിക്കെ അന്തരിച്ച വി ആർ ശിവരാജന്റെ 14ാമത് അനുസ്മരണ പ്രഭാഷണം കോന്നി എരിയ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെ നടത്തുകയായിരുന്നു കോടിയേരി. 
ബിജെപിക്ക് ബദൽ കോൺഗ്രസ് ആണെന്ന പ്രചാരണം അസ്ഥാനത്താണ്.  ദേശീയ തലത്തിൽ ബിജെപി ആപൽകരമായി പ്രവർത്തിക്കുകയാണ്. വർഗീയതയും ഉദാരവൽകരണ നയങ്ങളുമാണ് അവരുടെ അജണ്ട. കേന്ദ്രസർക്കാരിനെതിരെ കർഷകരുടേയും തൊഴിലാളികളുടേയും പ്രക്ഷോഭം വളർന്നു വരികയാണ്. കോൺഗ്രസിനും ബിജെപിക്കും ബദലായി ജനക്ഷേമകരമായ പ്രവർത്തനങ്ങൾ നടത്തിയത് കൊണ്ടാണ് കേരളത്തിൽ അധികാരത്തിൽ വന്നത്.സംസ്ഥാനത്തെ ദരിദ്രർ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റാൻ പ്രതിഞ്ജാബദ്ധമായി സർക്കാർ പ്രവർത്തിക്കുകയാണ്. ഒരു നവകേരളം സൃഷ്ടിക്കാനാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്ന് കോടിയേരി കൂട്ടിച്ചേർത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top