27 November Friday

അജിതക്കും മകൾക്കും സമാധാനമായി...

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

 കോന്നി 

സിപിഐ എം പ്രമാടം ലോക്കൽ കമ്മിറ്റി വിധവയായ മല്ലശേരിൽ ശ്രീനിലയത്തിൽ അജിതക്കും വിദ്യാർത്ഥിനിയായ മകൾക്കും വീട് നിർമ്മിച്ച് നൽകി. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് താക്കോൽ കൈമാറി. വീട് നിർമ്മാണം വേഗത്തിലാക്കിയ സോമരാജനെയും മകൻ സോനുവിനെയും ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സെക്രട്ടറിയേറ്റംഗം പി ജെ അജയകുമാർ, ജില്ലാ കമ്മിറ്റിയംഗം അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ എന്നിവർ അനുമോദിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ.കെ അനന്തഗോപൻ, ആർ ഉണ്ണികൃഷ്ണപിള്ള, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ പത്മകുമാർ, അഡ്വ.ആർ സനൽകുമാർ, പ്രൊഫ.ടി കെ ജി നായർ, ഏരിയ സെക്രട്ടറി ശ്യാംലാൽ, കെ എസ്‌കെടി യു ജില്ലാ പ്രസിഡന്റ് പി എസ് കൃഷ്ണകുമാർ,ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായർ, ഭവന നിർമാണ കമ്മിറ്റി ചെയർമാൻ കെ എം മോഹനൻ, കൺവീനർ കെ ആർ ജയൻ,രക്ഷാധികാരികളായ എം അനീഷ് കുമാർ, പി എസ് ഗോപി, വാഴവിള അച്ചുതൻ നായർ എന്നിവർ സന്നിഹിതരായി. ജില്ലാ സെക്രട്ടറിയേറ്റംഗം പി ജെ അജയകുമാർ ശിലാസ്ഥാപനം നടത്തിയ വീട് ഏഴ്‌ ലക്ഷം രുപ മുടക്കിയാണ് നിർമിച്ചിരിക്കുന്നത്. 600 ചതുരശ്രയടിയിൽ രണ്ട് കിടപ്പുമുറി, ഹാൾ, സിറ്റൗട്ട്, ശുചി മുറി എന്നിവ അടങ്ങുന്നതാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top