16 September Monday

വി ആർ ശിവരാജന്‌ സ്‌മരണാഞ്‌ജലി

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019

 കോന്നി 

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും കെഎസ്കെടിയു സംസ്ഥാന വൈസ് പ്രസിഡന്റും പട്ടികജാതി/പട്ടികവർഗ വികസന കോർപ്പറേഷൻ ചെയർമാനുമായിരുന്ന വി ആർ ശിവരാജന്റെ 12-മത് അനുസ്മരണം  സിപിഐ എം കോന്നി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നടത്തി. രാവിലെ  പൂങ്കാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും നടത്തി.സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനന്തഗോപൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയറ്റംഗം പ്രൊഫ.ടി കെ ജി നായർ പങ്കെടുത്തു. പൂങ്കാവിൽ നടന്ന അനുസ്മരണ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. 
ഏരിയ ആക്ടിങ്‌ സെക്രട്ടറി ശ്യാംലാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ജെ അജയകുമാർ, അഡ്വ.ആർ സനൽകുമാർ, പത്തനംതിട്ട ഏരിയ സെക്രട്ടറി എൻ സജികുമാർ, കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് പി എസ് കൃഷ്ണകുമാർ,ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായർ, കെ എം മോഹനൻ, ജി പ്രമോദ്, എം അനീഷ് കുമാർ,  ആർ ഗോവിന്ദ് എന്നിവർ സംസാരിച്ചു.ലോക്കൽ സെക്രട്ടറി കെ ആർ ജയൻ സ്വാഗതവും പി എസ് ഗോപി നന്ദിയും പറഞ്ഞു.വി ആർ ശിവരാജന്റെ സഹധർമിണി ചന്ദ്രവതി  സന്നിഹിതയായി.
 
പ്രധാന വാർത്തകൾ
 Top