14 August Friday

ഒത്തുപിടിച്ചു, ഒന്നാമതെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020

 പത്തനംതിട്ട 

എസ്‌എസ്‌എൽസി പരീക്ഷാഫലത്തിൽ ജില്ല ഒന്നാമതെത്തിയത്‌ കൂട്ടായ അധ്വാനത്തിന്റെ ഫലമെന്ന്‌ ജനപ്രതിനിധികൾ സാക്ഷ്യപ്പെടുത്തുന്നു. കോവിഡ്‌ കാലത്തും കുട്ടികൾ തളരാതെ പഠിച്ചാണ്‌ ഉന്നതവിജയം നേടിയത്‌. സ്കൂളുകൾ സ്‌മാർട്ട്‌ ആക്കുന്നതിലും എല്ലാ വിഭാഗം കുട്ടികളിലേക്കും പഠനസൗകര്യങ്ങൾ എത്തിക്കുന്നതിലുമാണ്‌ കഴിഞ്ഞ നാളുകളിൽ എംഎൽഎമാർ ‌കിണഞ്ഞു പരിശ്രമിച്ചത്‌. പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാൻ സർക്കാർ ആവിഷ്‌കരിച്ച പദ്ധതികളെല്ലാം ഒന്നൊഴിയാതെ നടപ്പാക്കി. കോവിഡ്‌ മൂലം കുട്ടികളുടെ പഠനവും പരീക്ഷയും മുടങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു. മണ്ഡലങ്ങളിൽ വിദ്യാർഥികൾക്ക്‌ മാനസിക സമ്മർദം ലഘൂകരിക്കാനും സുരക്ഷയോടെ പരീക്ഷയെഴുതാനുമുള്ള സൗകര്യങ്ങൾ ചെയ്‌തുനൽകി. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top