25 August Sunday

അക്ഷരജ്വാല നാടകയാത്ര ഇന്ന് മുതൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 1, 2019
പത്തനംതിട്ട
ഇരുപത്തിനാലാമത് ദേശീയ വായന മഹോത്സവത്തിന്റെ ഭാഗമായി പി എൻ പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ജൂൺ 19ന് തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച അക്ഷരജ്വാല നാടകയാത്ര ജൂലൈ ഒന്നു മുതൽ നാല് വരെ ജില്ലയിലെ  തെരഞ്ഞെടുത്ത സ്‌കൂളുകളിൽ പര്യടനം നടത്തും. ഒന്നിന് രാവിലെ 10ന് അടൂർ ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെത്തുന്ന ജാഥയെ ഡിവൈഎസ്പി ജവഹർ ജനാർദിന്റെ നേതൃത്വത്തിൽ ജനമൈത്രി പൊലീസ് സ്വീകരിക്കും. അന്നേ ദിവസം രണ്ടിന് കെആർകെപിഎം ബോയ്‌സ് ഹൈസ്‌കൂൾ ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ കടമ്പനാട്, രണ്ടിന് രാവിലെ 10ന് പിജിഎം അമൃത ഹൈസ്‌കൂൾ പറക്കോട്, രണ്ടിന് തോട്ടക്കോണം ഗവൺമെന്റ് ഹൈസ്‌കൂൾ പന്തളം, മൂന്നിന് രാവിലെ 10ന് മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂൾ പത്തനംതിട്ട, രണ്ടിന് എസ്വിഎച്ച്എസ് പുല്ലാട്, നാലിന് രാവിലെ 10ന് സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്‌കൂൾ വെണ്ണിക്കുളം, രണ്ടിന് സെന്റ് മേരീസ് ഗവൺമെന്റ് ഹൈസ്‌കൂൾ പാലയ്ക്കത്തകിടി കുന്നന്താനം എന്നിവിടങ്ങളിലാണ് നാടകയാത്ര പര്യടനം നടത്തുക.  
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top